ഒന്നിച്ചു ജീവിക്കുന്നതിന് വീട്ടുകാരുടെ എതിര്‍പ്പ്; സ്വവര്‍ഗ പങ്കാളിയെ കുത്തികൊലപ്പെടുത്തി യുവാവ് തൂങ്ങി മരിച്ചു

ചെന്നൈ: (www.kasargodvartha.com 05/06/2018) ഒന്നിച്ചു ജീവിക്കുന്നതിനെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുര്‍ന്ന് സ്വവര്‍ഗ പങ്കാളിയെ കുത്തിക്കൊന്ന ശേഷം സുഹൃത്ത് തൂങ്ങി മരിച്ചു. ചെന്നൈ നരസിംഹപുരം സ്വദേശി പ്രഭു(28), ചിന്ദാദ്രിപേട്ട് സ്വദേശി ശരവണന്‍(30) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പങ്കാളിയായ പ്രഭുവിനെ കുത്തികൊന്ന ശേഷം ശരവണന്‍ തൂങ്ങി മരിക്കുകയായിരുന്നു.

ദീര്‍ഘനാളായി പ്രഭുവും ശരവണനും പങ്കാളികളായി ഒന്നിച്ചു ജീവിക്കുകയായിരുന്നു. എന്നാല്‍ ഇരുവീട്ടുകാര്‍ക്കും ഈ ബന്ധത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. കുറച്ചുനാള്‍ മുമ്പ് ശരവണന്റെ അമ്മ പ്രഭുവിനെ വിളിച്ച് തന്റെ മകനെ കാണരുതെന്നും, ജീവിക്കാന്‍ അനുവദിക്കണമെന്നും താക്കീത് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. കൊലപാതകത്തിന് മുമ്പ് ഇവര്‍ തമ്മില്‍ വഴക്കിടുന്ന ശബ്ദം അയല്‍ക്കാര്‍ കേട്ടിരുന്നു.

News, Chennai, National, Suicide, Killed, Dead Body,Transgender killed partner and commit suicide

നഗരത്തിലെ ഒരു കടയില്‍ ജോലി ചെയ്യുകയായിരുന്നു ഇരുവരും. പിറ്റേ ദിവസം രാവിലെ ഉടമ വന്ന് കട തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Chennai, National, Suicide, Killed, Dead Body,Transgender killed partner and commit suicide 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?