ഉപ്പളയില്‍ യുവാവ് ബൈക്കിടിച്ച് മരിച്ചു
കാസര്‍കോട് (www.evisionnews.co): റോഡരികിലൂടെ നടന്നുപോവുകയായിരുന്ന യുവാവ് ബൈക്കിടിച്ച് മരിച്ചു. ഉപ്പള ഗേറ്റിലെ മൂസ ഹാജിയുടെ മകന്‍ അബ്ദുല്ല എന്ന കാപ്പാട് അബ്ദു (36) ആണ് മരിച്ചത്. ഉപ്പള ഗേറ്റിന് സമീപം ഇന്നലെ വൈകിട്ട് 6.30 മണിയോടെയാണ് അപകടം. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന അബ്ദുല്ലയുടെ ദേഹത്തേക്ക് അമിതവേഗതയില്‍ പിന്നിലൂടെയെത്തിയ ബൈക്കിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ അബ്ദുല്ലയെ ഉടന്‍ നാട്ടുകാര്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ഭാര്യ: ആയിഷ. മക്കളില്ല. മാതാവ്: ബീഫാത്തിമ. സഹോദരങ്ങള്‍: മൊയ്തീന്‍, അബ്ദു, മറിയമ്മ, ബീവി.
Powered by Info News For You

Comments
Post a Comment