ഡിജിപി മുഹമ്മദ് യാസീന്‍ പുതിയ വിജിലന്‍സ് മേധാവി

തിരുവനന്തപുരം: (www.kvartha.com 01.06.2018) പുതിയ വിജിലന്‍സ് മേധാവിയായി ഡിജിപി മുഹമ്മദ് യാസീന്‍. നിലവിലെ മേധാവി എന്‍ സി അസ്താന കേന്ദ്ര സര്‍വീസിലേക്ക് പോയ ഒഴിവിലാണ് മുഹമ്മദ് യാസീന്റെ നിയമനം. നിലവില്‍ ക്രൈംബ്രാഞ്ച് ഡിജിപിയാണ് യാസീന്‍.

നിയമനം സംബന്ധിച്ച അറിയിപ്പ് മുഹമ്മദ് യാസീന് ലഭിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. ഇത് ശനിയാഴ്ച സര്‍ക്കാര്‍ പുറത്തിറക്കും. നേരത്തെ, ഡിജിപി ലോക്‌നാഥ് ബെഹ്‌റയായിരുന്നു വിജലന്‍സിന്റെ മേധാവി സ്ഥാനം വഹിച്ചിരുന്നത്. ഇത് ഹൈകോടതിയുടെ വിമര്‍ശനത്തിന് വഴിവെച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ എന്‍ സി അസ്താനക്ക് ചുമതല നല്‍കുകയായിരുന്നു.


എഡിജിപി ഷെയ്ജ് ദര്‍വേഷ് സാഹിബാണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. ഡിഐജി സേതുരാമനെ പോലീസ് ആസ്ഥാനത്തെ എഐജിയാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Keywords: Kerala, Thiruvananthapuram, News, Vigilance, B S Mohammed Yasin new Kerala Vigilance director


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?