കാണാതായ ഒരു വയസുകാരിയുടെ മൃതദേഹവും കണ്ടെത്തി; ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി
കോഴിക്കോട്: (www.kvartha.com 15.06.2018) കാണാതായ ഒരു വയസുകാരിയുടെ മൃതദേഹവും കണ്ടെത്തി. ഇതോടെ താമരശ്ശേരി കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി. വ്യാഴാഴ്ച മരിച്ച കരിഞ്ചോല ഹസന്റെ കൊച്ചുമകള്‍ ഒരു വയസുകാരി റിഫ ഫാത്ത്വിമ മറിയത്തിന്റെ മൃതദേഹമാണു കണ്ടെത്തിയത്. റിഫയുടെ സഹോദരിയും അമ്മയുമടക്കം ആറുപേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നു വ്യാഴാഴ്ച രാത്രി ഏഴു മണിയോടെ നിര്‍ത്തിവച്ച തിരച്ചിലാണു വീണ്ടും തുടങ്ങിയത്. മൂന്നു കുട്ടികളടക്കം ഏഴുപേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കരിഞ്ചോലയില്‍ ഒമ്പതു വയസുകാരി ദില്‍ന, സഹോദരന്‍ ജാസിം, ഷഹബാസ്, അബ്ദുര്‍ റഹ് മാന്‍, ഹസന്‍, മകള്‍ ഹന്നത്ത് എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്.
കരിഞ്ചോല മലയുടെ താഴെ താമസിക്കുന്ന നാലു വീട്ടുകാരാണ് അപകടത്തില്‍പ്പെട്ടത്. കരിഞ്ചോല ഹസന്‍, ഉമ്മിണി അബ്ദുറഹിമാന്‍, കരിഞ്ചോല അബ്ദുല്‍ സലിം, കക്കാട് ഈര്‍ച്ച അബ്ദുര്‍ റഹ് മാന്‍, കൊടശ്ശേരിപൊയില്‍ പ്രസാദ് എന്നിവരുടെ വീടുകളാണു തകര്‍ന്നത്. ഒരു ദിവസം നീണ്ട കനത്ത മഴയ്‌ക്കൊടുവില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരമണിയോടെ മലയുടെ വടക്കു ഭാഗത്താണ് ആദ്യം ഉരുള്‍പൊട്ടിയത്.
മലമുകളില്‍ സ്വകാര്യ വ്യക്തി അനധികൃതമായി നിര്‍മ്മിച്ച തടയണ തകര്‍ന്നതാണ് ദുരന്തം വിതച്ചത്. തടയണ മഴയില്‍ പൊട്ടിത്തകര്‍ന്നതോടെ കുത്തിയൊലിച്ച വെള്ളവും മണ്ണും പാറയും വീടുകളെ വിഴുങ്ങുകയായിരുന്നു.
കോഴിക്കോട്ട് കക്കയം, പുല്ലൂരാമ്പാറ, ചമല്‍, കട്ടിപ്പാറ, വേനപ്പാറ, മലപ്പുറം ജില്ലയിലെ എടവണ്ണ, ചാത്തല്ലൂര്‍, ആനക്കല്ല് എന്നിവിടങ്ങളിലും ഉരുള്‍പൊട്ടി. വെള്ളപ്പൊക്കത്തില്‍ തിരുവമ്പാടി പൂര്‍ണമായും ഒറ്റപ്പെട്ടു. ബാലുശേരി മങ്കയത്ത് നിരവധി വീടുകള്‍ തകര്‍ന്നു.
ദുരന്തനിവാരണസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണു രക്ഷാപ്രവര്‍ത്തനം. അതേസമയം, എന്തുചെയ്യണമെന്നറിയാതെ ഇരുന്നൂറിലേറെ പേരാണ് ദുരിതാശ്വാസ ക്യാപില്‍ കഴിയുന്നത്. മലപ്പുറം കോട്ടയം ജില്ലകളില്‍ രണ്ടുപേര്‍ വീതവും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മരണമടഞ്ഞു. കോഴിക്കോട് കൊല്ലഗല്‍ ദേശീയ പാതയില്‍ താമരശേരി ചുരത്തില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. ചാലിയാര്‍, ഇരുവഞ്ഞിപ്പുഴ, പൂനൂര്‍ പുഴ, ചാലക്കുടിപ്പുഴ എന്നിവ പലയിടത്തും കരകവിഞ്ഞൊഴുകയാണ്.

Keywords: Eight dead in Kerala landslide, many villagers missing, Kozhikode, News, Rain, Dead Body, Missing, Children, House, Kerala.
Powered by Info News For You

Comments
Post a Comment