കാറ്റിലും മഴയിലും മല്ലത്ത് എന്‍ഡോസള്‍ഫാന്‍ ഇരയുടെ വീട് തകര്‍ന്നു
മുളിയാര്‍ (www.evisionnews.co): മല്ലംവാര്‍ഡിലെ ചക്ലിയ പട്ടിക ജാതികോളനിയില്‍ മാലിങ്കന്റെ ഓടിട്ട വീട് വെള്ളിയാഴ്ച രാത്രി കാറ്റിലും മഴയിലും പൂര്‍ണ്ണമായും തകര്‍ന്നു. കാന്‍സര്‍ രോഗിയായ ഭാര്യ കമല, എന്‍ഡോസള്‍ഫാന്‍ ബാധിതയായ മകള്‍ ലീലാവതി, മകന്‍ ഭാസ്‌കരന്‍, മരുമകള്‍ രാജേശ്വരി, പേരമക്കളായ ശ്രീഹരി, ശ്രീലക്ഷ്മി, ശ്രീജയ, കീര്‍ത്തന എന്നിവര്‍ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്.
Powered by Info News For You
Comments
Post a Comment