തെറ്റായ സത്യവാങ്മൂലം നല്‍കി; ലക് നൗ ദമ്പതികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയേക്കും

ലക്‌നൗ: (www.kvartha.com 27.06.2018) പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചപ്പോള്‍ തെറ്റായ സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്ന് ലക് നൗ ദമ്പതികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയേക്കും. മിശ്രവിവാഹിതരായ ദമ്പതികളോട് മതം മാറാന്‍ ആവശ്യപ്പെട്ട പാസ്‌പോര്‍ട്ട് ഓഫീസറുടെ നടപടി ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. തുടര്‍ന്ന് ദമ്പതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പാസ്‌പോര്‍ട്ട് ഓഫീസറെ അധികൃതര്‍ സ്ഥലം മാറ്റുകയും ഇരുവര്‍ക്കും പാസ്‌പോര്‍ട്ട് കൈമാറുകയും ചെയ്തിരുന്നു.

എന്നാല്‍ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയില്‍ താമസ സ്ഥലത്തെ സംബന്ധിച്ച് തെറ്റായ സത്യവാങ്മൂലമാണ് നല്‍കിയതെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ദമ്പതികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയേക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

Inter-faith couple gave false information: Cops, News, Trending, Passport, Controversy, Police, Probe, Application, National

ലക്‌നൗ പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രസ്താവനയിലെ വൈരുധ്യം കണ്ടെത്തിയത്. അന്വേഷണത്തില്‍ ലക്‌നൗവിലാണ് ഇരുവരും താമസിക്കുന്നതെന്നതിന് യാതൊരു തെളിവും പോലീസിന് ലഭിച്ചില്ല. അപേക്ഷയില്‍ യുവതിയുടെ പേര് തന്‍വി സേത്ത് എന്നാണ്. എന്നാല്‍ വിവാഹ സാക്ഷ്യപത്രത്തില്‍ ഇത് സാദിയ അനസ് എന്നാണ്.

നോയിഡയിലാണ് വാടകയ്ക്ക് താമസിക്കുന്നതെന്ന കാര്യവും അപേക്ഷയില്‍ ദമ്പതികള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇരുവരുടെയും പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്. മാത്രമല്ല തെറ്റിദ്ധാരണ പരത്തുന്ന സത്യവാങ്മൂലം നല്‍കിയതിന്റെ പേരില്‍ ഇവരില്‍ നിന്നും 5000 രൂപ പിഴയായി ഇടാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Keywords: Inter-faith couple gave false information: Cops, News, Trending, Passport, Controversy, Police, Probe, Application, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?