കാണാതായ കുട്ടികള്‍ വീടിനു സമീപത്തെ പടുത കുളത്തില്‍ മരിച്ചനിലയില്‍
കുമളി: (www.kvartha.com 02.06.2018) കഴിഞ്ഞദിവസം ആനക്കുഴി പുതുവലില്‍നിന്ന് കാണാതായ രണ്ടു കുട്ടികളെ വീടിനു സമീപത്തെ പടുത കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അനീഷ് - ഇസക്കിയമ്മ ദമ്പതികളുടെ മക്കളായ അഭിജിത്ത് (എട്ട്), സഹോദരി ലക്ഷ്മി (ആറ്) എന്നിവരാണു മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിക്ക് ശേഷമാണു കുട്ടികളെ കാണാതായത്. കളിക്കുന്നതിനിടെ കുളത്തില്‍ വീണതാണോയെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ഉച്ച വരെ കുട്ടികള്‍ സ്ഥലത്തുണ്ടായിരുന്നു. ഇവരുടെ സ്വന്തം വീടിനു സമീപത്തു തന്നെയാണ് ഇസക്കിയമ്മയുടെ തറവാട്ടു വീടും. ഇടയ്ക്കിടെ കുട്ടികള്‍ അവിടേക്കു പോകാറുണ്ട്. തറവാട്ടു വീട്ടില്‍ കാണുമെന്ന പ്രതീക്ഷയിലായിരുന്നു മാതാപിതാക്കള്‍. എന്നാല്‍ വൈകിട്ടു കുട്ടികള്‍ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അമ്മയുടെ വീട്ടിലും കുട്ടികള്‍ ചെന്നിട്ടില്ലെന്ന് അറിയുന്നത്. തുടര്‍ന്നാണ് പോലീസില്‍ വിവരം അറിയിച്ചത്.

Keywords: Missing children found dead in pond, Kumali, News, Local-News, Obituary, Dead, Children, Police, Parents, Probe, Kerala.
Powered by Info News For You

Comments
Post a Comment