ഗതാഗത കുരുക്കഴിക്കാന്‍ മുന്നിട്ടിറങ്ങി ഡിവൈഎസ്പി പി.കെ സുധാകരന്‍; പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ ട്രാഫിക് പരിഷ്‌കാരം
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.06.2018) ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കാഞ്ഞങ്ങാട് നഗരത്തില്‍ കുരുക്കഴിക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ട്രാഫിക് പരിഷ്‌കാരം ഏര്‍പ്പെടുത്തി. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി കെ സുധാകരന്റെ നേതൃത്വത്തിലാണ് പുതിയ പരിഷ്‌കാരം പരീക്ഷിക്കുന്നത്. കെഎസ്ടിപി റോഡിലെ ഡിവൈഡറില്‍ കട്ടിംഗുകളില്ലാത്തതിനാല്‍ മറുഭാഗത്തേക്ക് കടക്കാന്‍ ഏറെദൂരം വാഹനങ്ങള്‍ക്ക് സഞ്ചരിക്കേണ്ടി വന്നിരുന്നു. ഇത് ഗതാഗതക്കുരുക്ക് വര്‍ധിക്കാനും കാരണമായി. ഈ സാഹചര്യത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ട്രാഫിക് പരിഷ്‌കാരം ഏര്‍പ്പെടുത്താന്‍ ഡിവൈഎസ്പി തീരുമാനിച്ചത്. റെയില്‍വേ സര്‍ക്കിളില്‍ പടിഞ്ഞാറുഭാഗത്തും ബസ് സ്റ്റാന്റിന്റെ ഭാഗത്തേക്കും നൂറുമീറ്ററില്‍ പുതിയ കട്ടിംഗുകള്‍ ഏര്‍പ്പെടുത്തിയാണ് പുതിയ പരിഷ്‌കാരം.
റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തു നിന്ന് വരുന്ന ചെറുകിട വാഹനങ്ങള്‍ പടിഞ്ഞാറുഭാഗത്തെ കട്ടിംഗിലൂടെ കടന്ന് മാവുങ്കാല്‍ ഭാഗത്തേക്കും ബസ് സ്റ്റാന്റ് ഭാഗത്തേക്കും കടന്നുപോകണം. മാവുങ്കാല്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ബസ് സ്റ്റാന്റ് ഭാഗത്തുള്ള കട്ടിംഗിലൂടെ കടന്ന് റെയില്‍വേ സ്റ്റേഷനിലേക്കും കാസര്‍കോട് ഭാഗത്തേക്കും കടന്നുപോകണം.
തുടക്കത്തില്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടാകുമെങ്കിലും ഡ്രൈവര്‍മാര്‍ ശ്രദ്ധിച്ചാല്‍ ഇത് വിജയകരമായി പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നാണ് ഡിവൈഎസ്പി പറയുന്നത്. ഈ ട്രാഫിക് പരിഷ്‌കാരം പരീക്ഷണാടിസ്ഥാനത്തില്‍ മാത്രമാണ്. ബന്ധപ്പെട്ട എല്ലാവരുടെയും യോഗം വിളിച്ചു ചേര്‍ത്ത് അഭിപ്രായം സ്വരൂപിച്ച് വിജയകരമാണെങ്കില്‍ മാത്രമേ നടപ്പാക്കൂ എന്നും ഡിവൈഎസ്പി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, DYSP, Traffic-block, Kanhangad, DYSP P.K Sudhakaran with new Traffic change
< !- START disable copy paste -->
Keywords: Kasaragod, Kerala, news, DYSP, Traffic-block, Kanhangad, DYSP P.K Sudhakaran with new Traffic change
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment