ഒരു ജയം പോലുമില്ലാതെ റഷ്യയില്‍ നിന്നും മടങ്ങേണ്ടി വരുമോ? നൈജീരിയയ്്‌ക്കെതിരെയും അര്‍ജന്റീന തോല്‍ക്കുമെന്ന് പ്രവചിച്ച് പൂച്ച

മോസ്‌കോ: (www.kvartha.com 26.06.2018) അര്‍ജന്റീന ആരാധകരെ ആശങ്കയിലാഴ്ത്തി റഷ്യന്‍ ലോകകപ്പിലെ പ്രവചന പൂച്ചയായ അക്കിലസ് രംഗത്ത്. നൈജീരിയയ്്‌ക്കെതിരെ ഗ്രൂപ്പിലെ അവസാന മത്സരത്തിനിറങ്ങുന്ന അര്‍ജന്റീനയ്ക്ക് തോല്‍വിയായിരിക്കും ഉണ്ടാവുകയെന്നാണ് പൂച്ചയുടെ പ്രവചനം. രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയ്‌ക്കെതിരെ അര്‍ജന്റീന തോല്‍ക്കുമെന്ന് പ്രവചിച്ചത് ശരിയായിരുന്നു.


ഇതുവരെ എല്ലാം കൃത്യമായി പ്രവചിച്ച പൂച്ചയാണ് അക്കിലസ്. നിര്‍ണായക മത്സരത്തിലെ പ്രവചനം തെറ്റിപ്പോകണേ എന്ന പ്രാര്‍ത്ഥനയിലാണ് അര്‍ജന്റീന ആരാധകര്‍. ചൊവ്വാഴ്ച രാത്രി ഇന്ത്യന്‍ സമയം 11.30നാണ് മത്സരം.

സൗദി അറേബ്യയേയും ഈജിപ്തിനേയും റഷ്യ തോല്‍പ്പിക്കുമെന്നും കോസ്റ്റാറിക്കയെ ബ്രസീലും, ഇറാന്‍ മൊറോക്കയേയും തോല്‍പ്പിക്കുമെന്നും പൂച്ച പ്രവചിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ കോണ്‍ഫെഡറേഷന്‍സ് കപ്പിലെ വിജയികളേയും അക്കിലസ് കൃത്യമായി പ്രവചിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Sports, Football, Fifa, Argentina, Leonal Messi, Nigeria, World Cup, Mosco, Russia, Trending, AKhils(Achille) The Cat predicts Nigeria will beat Argentina 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?