സംസ്‌ക്കരിക്കാന്‍ സ്ഥലമില്ല; അമ്മയുടെ മൃതദേഹം റോഡരികില്‍ സംസ്‌ക്കരിച്ചു, ചിതയൊരുക്കാന്‍ വീടിന്റെ ഷീറ്റ് പൊളിച്ചുമാറ്റി

ചെങ്ങന്നൂര്‍: (www.kvartha.com 17.06.2018) സംസ്‌ക്കരിക്കാന്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്ന് അമ്മയുടെ മൃതദേഹം റോഡരികില്‍ സംസ്‌ക്കരിച്ച് ചെങ്ങന്നൂരിലെ ദളിത് കുടുംബം. മൂന്ന് വര്‍ഷം മുമ്പ് മകന്റെ മൃതദേഹവും ഇതുപോലെ തന്നെയായിരുന്നു സംസ്‌കരിച്ചത്. ചെങ്ങന്നൂരിലെ ദളിത് കോളനിയിലെ 82 കാരിയായ കുട്ടിയമ്മയുടെ മൃതദേഹമാണ് റോഡരികില്‍ സംസ്‌കരിച്ചത്.

ഒന്നര സെന്റ് ഭൂമിയില്‍ രണ്ട് കൊച്ചു മുറികള്‍ മാത്രമുള്ള വീട്ടിലായിരുന്നു മരുമകളോടും പേരക്കുട്ടിയോടുമൊപ്പം കുട്ടിയമ്മ താമസിച്ചിരുന്നത്. വെള്ളിയാഴ്ചയാണ് വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കുട്ടിയമ്മ മരിക്കുന്നത്. എന്നാല്‍ വീട് നില്‍ക്കുന്ന ഭൂമിയില്‍ ദഹിപ്പിക്കാനുള്ള സ്ഥലമില്ലാത്തതിനാല്‍ റോഡരികില്‍ തന്നെ സംസ്‌കരിക്കുകയായിരുന്നു. കുട്ടിയമ്മയ്ക്ക് ചിതയൊരുക്കുന്നതിനു വേണ്ടി ഇവര്‍ താമസിക്കുന്ന വീടിന്റെ ഷീറ്റ് വരെ പൊളിക്കേണ്ടി വന്നു. കുമരകത്തു നിന്നും ഇരുമ്പ് പെട്ടി കൊണ്ടുവന്നാണ് ചിതയൊരുക്കിയത്.

Mother's dead body buried on a roadside, News, Dead Body, Family, Natives, House, Kerala

ഒരു പൊതു ശ്മശാനം വേണമെന്ന ആവശ്യം വര്‍ഷങ്ങളായി ചെങ്ങന്നൂരില്‍ നിന്നും ഉയരുന്നതാണ്. എന്നാല്‍ ഇതുവരെയും അധികൃതരുടെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ യാതൊരു നടപടികളുമുണ്ടായിട്ടില്ല.

നേരത്തെ കുട്ടിയമ്മയുടെ മകന്‍ ശശിയേയും റോഡില്‍ തന്നെ സംസ്‌കരിക്കേണ്ടി വന്നപ്പോള്‍ ശ്മശാനത്തിനു വേണ്ടിയുള്ള ആവശ്യം ശക്തമായിരുന്നു.

Keywords: Mother's dead body buried on a roadside, News, Dead Body, Family, Natives, House, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?