സ്വിം സ്യൂട്ട് ധരിച്ച് മോഡലിംഗ്: അധ്യാപികയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ
ന്യൂഡെല്‍ഹി: (www.kvartha.com 16.06.2018) സ്വിം സ്യൂട്ട് ധരിച്ചുള്ള മോഡലിംഗ് ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത അധ്യാപികയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. വിക്ടോറിയ പൊപ്പോവ എന്ന 26കാരിയായ അധ്യാപികയാണ് സ്വിം സ്യൂട്ട് ധരിച്ച് മോഡലിംഗ് ചെയ്തത്. ഈ ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത നിമിഷം യുവതിയുടെ ജോലിയും തെറിച്ചു. ഒരു അധ്യാപികയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു സംഭവം ഉണ്ടാകുകയും ചിത്രങ്ങള്‍ അവര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതുമാണ് സ്‌കൂള്‍ അധികൃതരെ പ്രകോപിപ്പിച്ചത്.
എന്നാല്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉണ്ടായിരിക്കുന്നത്. അധ്യാപികയെ അനുകൂലിക്കുന്നവര്‍ സ്വിം സ്യൂട്ട് ധരിച്ചു നില്‍ക്കുന്ന സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് പ്രതിഷേധം അറിയിച്ചത്. അധ്യാപകര്‍ എന്നതിനപ്പുറം തങ്ങളും മനുഷ്യരാണെന്നും അതുകൊണ്ടുതന്നെ സ്‌കൂളിന് പുറത്തും സോഷ്യല്‍ മീഡിയയിലും വ്യത്യസ്തരായി ഇരിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടെന്നും യുവതിയെ അനുകൂലിക്കുന്ന ഒരുകൂട്ടം അധ്യാപകര്‍ പറയുന്നു.

Keywords: Teacher wearing swim suit, later happened, New Delhi, News, Teacher, Social Network, Post, Protesters, National.
Powered by Info News For You

Comments
Post a Comment