സംസ്ഥാനത്ത് ഇന്ധനവിലയില്‍ ശനിയാഴ്ചയും കുറവ്
തിരുവനന്തപുരം: (www.kvartha.com 02.06.2018) പെട്രോള്‍, ഡീസല്‍ വിലയില്‍ ശനിയാഴ്ചയും കുറവ്. പെട്രോളിനും ഡീസലിനും ഒമ്പത് പൈസ വീതമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 81.35 രൂപയും ഡീസലിന് 73.96 രൂപയുമാണ് വില.
പെട്രോളിന്റെയും ഡീസലിന്റെയും സംസ്ഥാന വില്പന നികുതിയില്‍ ഇളവ് വരുത്തിയതോടെ കേരളത്തില്‍ കഴിഞ്ഞദിവസം മുതല്‍ ഇന്ധന വിലയില്‍ ഒരു രൂപയുടെ കുറവ് വന്നിരുന്നു. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 1.1 രൂപയും ഡീസലിന് 1.08 രൂപയും കുറഞ്ഞിരുന്നു. പെട്രോളിന് 81.44 രൂപയിലും ഡീസലിന് 74.05 രൂപയുമാണ് കഴിഞ്ഞ ദിവസം കേരളത്തിലെ വില.

Keywords: Fuel price reduction, Thiruvananthapuram, News, Business, Petrol Price, Diesel, Kerala.
Powered by Info News For You

Comments
Post a Comment