സ്റ്റാറായി 'നെല്ലിക്കുന്ന്' അന്തോദയക്ക് സറ്റോപ്പ് അനുവദിച്ചതില്‍ കാസര്‍കോട്ട് ആഹ്‌ളാദ പെരുന്നാള്‍

കാസര്‍കോട് (www.evisionnews.co): ഏറെ നാളത്തെ മുറവിളിക്ക് ശേഷം കൊച്ചുവേളി- മംഗലാപുരം അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് ജില്ലയില്‍ സ്‌റ്റോപ്പ് അനുവദിച്ചു. ഒരാഴ്ച മുമ്പാണ് സാധാരണക്കാരുടെ വണ്ടിയായ അന്ത്യോദയ എക്‌സ്പ്രസ് ഓട്ടം തുടങ്ങിയത്. പ്രഖ്യാപനത്തില്‍ കാസര്‍കോട്ട് സ്‌റ്റോപ്പ് ഉണ്ടായിരുന്നെങ്കിലും സര്‍വീസ് തുടങ്ങിയപ്പോള്‍ കാസര്‍കോട് ജില്ലയെ ഒഴിവാക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് വിവിധ സംഘടകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചത്.
 
കാസര്‍കോട് ജില്ലയോട് റെയില്‍വെ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കാസര്‍കോട് സ്‌റ്റേഷനില്‍ വണ്ടിയെത്തിപ്പോള്‍ അപായ ചങ്ങല വലിച്ച് നിര്‍ത്തി പ്രതിഷേധം ആളിക്കത്തിച്ചത്. തുടര്‍ന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അരമണിക്കൂറോളം റെയില്‍വെ സ്‌റ്റേഷനില്‍ തടഞ്ഞുനിര്‍ത്തി പ്രതിഷേധിക്കുകയും ചെയ്തു. ഇതിന് പുറമെ പ്രവാസി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് എന്നിവയുടെ നേതൃത്വത്തിലും സമരം തുടര്‍ന്നു.
 
അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ആഹ്ലാദ പ്രകടനം നടത്തുകയും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ധീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ റഹ്മാന്‍, മണ്ഡലം പ്രസിഡന്റ് എ.എം കടവത്ത്, സെക്രട്ടറി ടി.എം ഇഖ്ബാല്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, മന്‍സൂര്‍ മല്ലത്ത്, സഹീര്‍ ആസിഫ്, സിദ്ധീഖ് സന്തോഷ് നഗര്‍, അജ്മല്‍ തളങ്കര, ഹാരിസ് ബെദിര, സി.ടി റിയാസ്, അസ്‌കര്‍ ചൂരി, റഷീദ് ഗസ്സാലി നഗര്‍, അബ്ദുല്‍ ഖാദര്‍ നെല്ലിക്കട്ട, അസ്ലം അടുക്കത്ത്ബയല്‍, ഫിറോസ് കടവത്ത് നേതൃത്വം നല്‍കി.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?