കോട്ടയം ലോക്‌സഭാ സീറ്റ് സംബന്ധിച്ചു പാര്‍ട്ടിയിലോ മുന്നണിയിലോ പ്രശ്‌നങ്ങള്‍ ഇല്ല; സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെയെന്ന് ജോസ് കെ മാണി
പാലാ: (www.kvartha.com 09.06.2018) കോട്ടയം ലോക്‌സഭാ സീറ്റ് സംബന്ധിച്ചു പാര്‍ട്ടിയിലോ മുന്നണിയിലോ പ്രശ്‌നങ്ങള്‍ ഇല്ലെന്നു ജോസ് കെ.മാണി എംപി. കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ അതു കേരള കോണ്‍ഗ്രസിന്റേതു തന്നെയെന്നു പ്രഖ്യാപിച്ചിട്ടുണ്ടെന്നും തില്‍ വേറെ വ്യത്യാസങ്ങളൊന്നുമില്ലെന്നും ജോസ് കെ മാണി അറിയിച്ചു. സിറ്റിങ് സീറ്റ് തന്നെയാണത്. തന്റെ രാജ്യസഭാ സ്ഥാനാര്‍ഥിത്വം പാര്‍ട്ടിയുടെ തീരുമാനമാണ്. ഇക്കാര്യത്തില്‍ തന്റെ ഇഷ്ടമോ അനിഷ്ടമോ അല്ല പ്രധാനം. പാര്‍ട്ടി തീരുമാനം അനുസരിക്കുന്നുവെന്നും മികച്ച രീതിയില്‍ മുന്നോട്ടുപാകാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തും പാലായിലുമായി കേരള കോണ്‍ഗ്രസ് നേതൃത്വം പലവട്ടം ആശയവിനിമയം നടത്തിയശേഷം വെള്ളിയാഴ്ച രാത്രി പത്തരമണിയോടെയാണു രാജ്യസഭയിലേക്കു സ്ഥാനാര്‍ഥിയെ കണ്ടെത്തിയത്. നിലവില്‍ കോട്ടയത്തുനിന്നുള്ള ലോക്‌സഭാംഗമായ ജോസ് കെ.മാണി ഈ സ്ഥാനം രാജിവയ്ക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രമേ സമയമുള്ളൂ എന്നതിനാല്‍ കോട്ടയം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നാണു സൂചന.
കേരളത്തില്‍നിന്നു ലോക്‌സഭാംഗമായിരിക്കെ രാജ്യസഭയിലെത്തുന്ന ആദ്യ വ്യക്തിയാണു ജോസ് കെ.മാണി. അതേസമയം രാജ്യസഭാംഗമായിരിക്കെ ലോക്‌സഭയിലെത്തിയ നാലു പേരുണ്ട് - വി.കെ.കൃഷ്ണമേനോന്‍ (1957), ഡോ. വി.എ.സെയ്തുമുഹമ്മദ് (1977), തലേക്കുന്നില്‍ ബഷീര്‍ (1984), കെ.കരുണാകരന്‍ (1998).

Keywords: Jose K Mani about Kerala congress M Kottayam Loksabha seat, Lok Sabha, Rajya Sabha Election, Declaration, News, Politics, Trending, Kottayam, Kerala.
Powered by Info News For You

Comments
Post a Comment