നഗരത്തില്‍ അപകടം മാടിവിളിച്ച് പൊട്ടിപ്പൊളിഞ്ഞ സ്ലാബുകള്‍; ദിനംപ്രതി അപകടത്തില്‍പെടുന്നത് നിരവധി പേര്‍, നന്നാക്കാന്‍ അധികൃതര്‍ക്ക് മടി

കാസര്‍കോട്: (www.kasargodvartha.com 11.06.2018) നഗരത്തില്‍ അപകടം മാടിവിളിച്ച് പൊട്ടിപ്പൊളിഞ്ഞ സ്ലാബുകള്‍. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും പഴയ ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന ഫുട്പാത്തിലും മറ്റു സ്ഥലങ്ങളിലുമാണ് സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നത്. യഥാസമയം ഇവ നന്നാക്കാത്തതിനാല്‍ ദിനംപ്രതി നിരവധി പേര്‍ക്കാണ് പൊട്ടിപ്പൊളിഞ്ഞ സ്ലാബില്‍ വീണ് പരിക്കേല്‍ക്കുന്നത്.

Kasaragod, Kerala, News, Slabs, Slabs in Bad condition.

നഗരസഭ അധികൃതര്‍ സ്ലാബ് മാറ്റി സ്ഥാപിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. മാസങ്ങളായി സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നു. ദിനംപ്രതി നൂറുകണക്കിനാളുകള്‍ സഞ്ചരിച്ച എം.ജി റോഡിലാണ് സ്ലാബുകള്‍ അപകടക്കെണിയൊരുക്കി യാത്രക്കാര്‍ക്ക് ഭീഷണിയായിത്തീര്‍ന്നിരിക്കുന്നത്. നിരവധി സംഘടനകള്‍ സ്ലാബ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നഗരസഭയ്ക്ക് കുലുക്കമില്ല. പൊട്ടിപ്പൊളിഞ്ഞ സ്ലാബുകളിലൂടെ മാലിന്യങ്ങള്‍ കടന്നുപോകാതെ കെട്ടിക്കിടന്ന് മലിനജലം പുറത്തേക്കൊഴുകുന്ന സ്ഥിതിയുമുണ്ട്. ശക്തമായ മഴയുണ്ടായാല്‍ കുഴി കാണാത്തത് കാരണമാണ് പലരും അപകടത്തില്‍പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Slabs, Slabs in Bad condition.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?