ബുദ്ധഗയ സ്‌ഫോടനം: അഞ്ച് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
ബുദ്ധഗയ(ബീഹാര്‍): (www.kvartha.com 02.06.2018) ബുദ്ധഗയ സ്‌ഫോടനത്തില്‍ എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം തടവ്. പ്രത്യേക എന്‍ ഐ എ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരാണ് ശിക്ഷിക്കപ്പെട്ട അഞ്ച് പ്രതികളും.
എന്‍ ഐ എ പ്രത്യേക കോടതി ജഡ്ജ് മനോജ് കുമാര്‍ സിന്‍ഹയാണ് വിധി പ്രഖ്യാപിച്ചത്. 2013ല്‍ നടന്ന സ്‌ഫോടനത്തില്‍ ഇംതിയാസ് അന്‍സാരി, ഹൈദര്‍ അലി, മുജീബുള്ള, ഒമര്‍ സിദ്ദീഖി, അസറുദ്ദീന്‍ ഖുറൈഷി എന്നിവരാണ് പ്രതികള്‍.
പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ കോടതി കണ്ടെത്തിയെന്ന് ജഡ്ജി വിധി പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. 2013 ജൂലൈ 7നാണ് ബുദ്ധഗയയിലെ ക്ഷേത്രത്തില്‍ സ്‌ഫോടനമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ മഹാബോധി ക്ഷേത്രത്തില്‍ ഒന്‍പതോളം സ്‌ഫോടനങ്ങളാണുണ്ടായത്. രണ്ട് ബുദ്ധസന്യാസികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Special National Investigation Court (NIA) court has sentenced all the five Indian Mujahideen terrorists convicted in the 2013 Bodh Gaya blasts case last week to life imprisonment.
Keywords: National, Blast, Terrorism

Powered by Info News For You

Comments
Post a Comment