പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയുമായി മഞ്ഞപ്പടയും മുന്‍ ചാമ്പ്യന്മാരും കളിക്കളത്തിലേക്ക്

മോസ്‌കോ: (www.kvartha.com 27.06.2018) ഫിഫ ലോക കപ്പ് ഫുട്‌ബോളില്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയുമായി മഞ്ഞപ്പടയും മുന്‍ ചാമ്പ്യന്മാരും ബുധനാഴ്ച രാത്രി കളിക്കളത്തിലേക്ക്. സെര്‍ബിയയ്‌ക്കൊപ്പം രാത്രി 11.30നാണ് ബ്രസീലിന്റെ മത്സരം. പ്രീക്വാര്‍ട്ടറിലെത്താന്‍ ബ്രസീലിന് ജയം അനിവാര്യമാണ്. സ്വിറ്റ്‌സര്‍ലാന്റ്- കോസ്റ്ററിക്ക മത്സരത്തില്‍ സ്വിറ്റസര്‍ലാന്റ് വിജയിക്കുകയും ബ്രസീല്‍ പരാജയപ്പെടുകയും ചെയ്താല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കില്ല. അതേസമയം സമനിലയിലായാല്‍ ബ്രസീലിന് പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കാം.

രാത്രി 7.30 ന് സൗത്ത് കൊറിയയ്‌ക്കൊപ്പമാണ് മുന്‍ ജേതാക്കളായ ജര്‍മനിയുടെ മത്സരം. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു തോല്‍വിയും ഒരു വിജയവുമായി മൂന്നു പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ജര്‍മനിയുള്ളത്. സൗത്ത് കൊറിയയ്‌ക്കൊപ്പമുള്ള മത്സരത്തില്‍ തോല്‍വി വഴങ്ങിയാല്‍ മുന്‍ ചാമ്പ്യന്മാരുടെ പ്രീക്വാര്‍ട്ടര്‍ മോഹം അസ്ഥാനത്താകും. മെക്‌സിക്കോ- സ്വീഡന്‍ മത്സരത്തില്‍ ജയം കരസ്ഥമാക്കിയാല്‍ സ്വീഡന് പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കാം.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Fifa, World Cup, Germany, Brazil, Sports, Brazil and Germany try to salvage World Cup and advance
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?