സംസ്ഥാന സര്‍ക്കാര്‍ പുതുതായി ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ആര്‍ദ്രം പദ്ധതി അട്ടിമറിക്കാന്‍ നീക്കം; ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യാതെ പൂഴ്ത്തിയതായി ആരോപണം

കാസര്‍കോട്: (www.kasargodvartha.com 12.06.2018) പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഫര്‍മസിസ്റ്റ് തസ്തിക അനുവദിച്ചു സാധാരണക്കാര്‍ക്ക് മികച്ച  ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആര്‍ദ്രം പദ്ധതി അട്ടിമറിക്കാന്‍ നീക്കം. കേരളത്തിലെ എല്ലാ ജില്ലകളിലുമായി 170 ഓളം ഫര്‍മസിസ്റ്റ് ഗ്രേഡ് (രണ്ട്) തസ്തികകളാണ് സര്‍ക്കാര്‍ അനുവദിച്ചത്. കാസര്‍കോട് ജില്ലയില്‍ ഏഴ് തസ്തികകളാണ് അനുവദിച്ചത്. ഉദുമ, കരിന്തളം, കയ്യൂര്‍, വോര്‍ക്കാടി, മുള്ളേരിയ, മൊഗ്രാല്‍ പുത്തൂര്‍, എണ്ണപ്പാറ എന്നിവിടങ്ങളിലാണ് തസ്തിക സൃഷ്ടിച്ചത്. ആറു മാസം മുമ്പാണ് ജില്ലയില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് (രണ്ട്) തസ്തികയുടെ പി.എസ്.സി. റാങ്കു ലിസ്റ്റ് നിലവില്‍ വന്നത്. അതില്‍ റിപ്പോര്‍ട്ട് ചെയ്ത നാല് ഒഴിവുകളിലേക്ക്  അഡൈ്വസ് മെമ്മോ അയച്ചുവെന്നാണ് അറിയുന്നത്.

നിലവിലുള്ള  ഫാര്‍മസിസ്റ്റ് തസ്തികകളിലെ ഒഴിവുകള്‍ പി.എസ്.സിക്കു റിപോര്‍ട്ട് ചെയ്യേണ്ടത് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നാണ്. എന്നാല്‍ ആര്‍ദ്രം പദ്ധതി പ്രകാരം അനുവദിച്ച ഏഴു തസ്തികകളില്‍ നാലെണ്ണം മാത്രമേ റിപോര്‍ട്ട്  ചെയ്യുകയുള്ളൂ എന്നാണ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷനെ ജില്ലാ മെഡിക്കല്‍ ഓഫീസ് അധികൃതര്‍ അറിയിച്ചത്. ബാക്കി മൂന്ന് തസ്തികള്‍  ഗ്രേഡ് (ഒന്ന്)
ആയി പ്രൊമോഷന്‍ തസ്തികയായി മാറ്റാനുള്ള നീക്കമാണ് മെഡിക്കല്‍ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്നത്. സംസ്ഥാന ഹെല്‍ത്ത് ഡയറക്ടറേറ്റില്‍ നിന്നും അങ്ങനെ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്നാണ് കാസര്‍കോട് ഡി.എം.ഒ ഓഫീസ് അധികൃതര്‍ പറയുന്നതെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ അങ്ങനെ ഒരു ഓര്‍ഡര്‍ ഇല്ലെന്നും അനുവദിച്ച മുഴുവന്‍ തസ്തികകളും ഫാര്‍മസിസ്റ്റ് ഗ്രേഡ് (രണ്ട്) ല്‍പെട്ടവര്‍ക്കാണെന്നും ആരോഗ്യ വകുപ്പ് സരിത ആര്‍ എല്‍ അറിയിച്ചു.

ആരോഗ്യ ഡയറക്ടറേറ്റിന്റെ വെബ് സൈറ്റിലും അങ്ങനെ ഒരു ഓര്‍ഡര്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ആര്‍ദ്രം പദ്ധതി പ്രകാരമുള്ള തസ്തികകള്‍ ഫര്‍മസിസ്റ്റ് ഗ്രേഡ് (രണ്ട്) ല്‍പെട്ടവരുടേതാണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ട്. ഇതനുസരിച്ച് മറ്റു ജില്ലകളിലെ തസ്തികകള്‍  റിപ്പോര്‍ട്ടു ചെയ്യുകയും നിലവിലുള്ള റാങ്കു ലിസ്റ്റില്‍ നിന്നും ഫര്‍മസിസ്റ്റ് ഗ്രേഡ് (രണ്ട്) കളെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ആര്‍ദ്രം തസ്തികകള്‍ പ്രൊമേഷന്‍ പോസ്റ്റുകള്‍ ആക്കി മാറ്റാനുള്ള ഡി.എം.ഒ അധികൃതരുടെ നീക്കത്തില്‍ ദുരൂഹതയുണ്ടെന്നും റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, health-project, Top-Headlines, Complaint against Aardram mission Appointment
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?