കുന്നത്തുകളത്തില്‍ തട്ടിപ്പ്്: കോടതിയില്‍ നിന്ന് സ്വത്തിന്റെ പൂര്‍ണ വിവരം ലഭിച്ചില്ല, റിസീവര്‍ക്ക് കണക്കെടുപ്പ് നടത്താനുമായില്ല

കോട്ടയം: (www.kvartha.com 28.06.2018) കുന്നത്തുകളത്തില്‍ ഗ്രൂപ്പ് സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കോടതി ഏര്‍പ്പെടുത്തിയ റിസീവര്‍ കണക്കെടുപ്പ് തുടങ്ങിയില്ല. പാപ്പര്‍ ഹര്‍ജി നല്കിയ കുന്നത്തുകളത്തില്‍ ഉടമ വിശ്വനാഥന്‍ കോടതിയില്‍ നല്കിയ സ്വത്ത് സംബന്ധിയായ വിവരങ്ങളുടെ പൂര്‍ണ ലിസ്റ്റ് ലഭ്യമാക്കാത്തതിനാലാണ് റിസീവറുടെ കണക്കെടുപ്പ് വൈകുന്നത്. താമസിയാതെ കണക്കെടുപ്പ് തുടങ്ങുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

കുന്നത്തുകളത്തില്‍ ജ്വല്ലറി, ചിട്ടി സ്ഥാപനങ്ങള്‍ , മറ്റ് വസ്തുക്കള്‍ എന്നിവയുടെ ആധാരങ്ങള്‍ അടക്കമുള്ള വിവരങ്ങളാണ് സ്ഥാപന ഉടമ കോടതിയില്‍ നല്കിയിട്ടുള്ളത്. ജ്വല്ലറികളില്‍ ബാക്കിയുള്ള സ്വര്‍ണാഭരണങ്ങളുടെ വിവരങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇവയെല്ലാം ശരിയാണോ എന്നാണ് റിസീവര്‍ക്ക് പരിശോധിക്കാനുള്ളത്. കോടതിയില്‍ നല്കിയ വിവരങ്ങള്‍ ശരിയാണോ എന്ന് നിരീക്ഷിക്കുകയാണ് റിസീവറുടെ ജോലി.

Jewellery group files insolvency petition, Kottayam, News, Cheating, Case, Court, Compensation, Investment, Business, Kerala

സെപ്റ്റംബര്‍ മൂന്നിനാണ് ഇനി ഈ കേസ് കോട്ടയം അഡീഷണല്‍ സബ് കോടതി ജഡ്ജി ബില്‍ക്കുല്‍ പരിഗണിക്കുന്നത്. അന്ന് റിസീവര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിസീവറുടെ അന്തിമ റിപ്പോര്‍ട്ടും പരാതിക്കാരുടെ ഹര്‍ജികളും പരിഗണിച്ച ശേഷം ഏറ്റവും ഒടുവിലാകും കുന്നത്തുകളത്തില്‍ ഉടമ നല്കിയ പാപ്പര്‍ ഹര്‍ജിയില്‍ വിധിയുണ്ടാവുക. പാപ്പര്‍ ഹര്‍ജി തള്ളിയാല്‍ പരാതിക്കാര്‍ സിവില്‍ കേസ് നല്കി തങ്ങളുടെ നഷ്ടപരിഹാരം ഈടാക്കേണ്ടി വരുമെന്നാണ് നിയമ വിദഗ്ധര്‍ നല്കുന്ന സൂചന.

കുന്നത്തുകളത്തില്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ കെ.വി. വിശ്വനാഥന്‍ , ഭാര്യ രമണി, മക്കള്‍, മരുമക്കള്‍ എന്നിവരെ ഇനിയും കണ്ടെത്താനായില്ല എന്നാണ് വെസ്റ്റ് സിഐ നിര്‍മല്‍ ബോസ് പറയുന്നത്. ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്കിയതിനാല്‍ ഉടനെ അറസ്റ്റു ചെയ്യാനാവില്ലെന്നും പോലീസ് പറയുന്നു.

Keywords: Jewellery group files insolvency petition, Kottayam, News, Cheating, Case, Court, Compensation, Investment, Business, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?