ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ശനിയാഴ്ച്ച തുടക്കം; ആദ്യ അങ്കത്തില്‍ അര്‍ജന്റീനയും ഫ്രാന്‍സും നേര്‍ക്കുനേര്‍; ലോകത്തെ മിന്നുംതാരങ്ങള്‍ അണിനിരക്കുന്ന ഫ്രഞ്ചുപടയ്ക്ക് മുന്നില്‍ മെസ്സിക്കും കൂട്ടര്‍ക്കും മുട്ടിടിക്കുമോ?

മോസ്‌കോ: (www.kvartha.com 29.06.2018) റഷ്യന്‍ ലോകകപ്പിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്റീനയും ഫ്രാന്‍സും കൊമ്പുകോര്‍ക്കും. ഗ്രൂപ്പ് സിയില്‍ നിന്ന് ഒരു സമനിലയും രണ്ട് ജയവുമടക്കം രാജകീയമായാണ് ഫ്രാന്‍സ് പ്രീ-ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. അതേസമയം ഒന്നുവീതം ജയവും തോല്‍വിയും സമനിലയുമായി കഷ്ടിച്ചാണ് അര്‍ജന്റീന പ്രീ ക്വാര്‍ട്ടര്‍ പ്രവേശം.

 Fifa, World Cup, News, Mosco, Russia, Argentina, France, Leonal Messi, Football Players, FIFA WC 2018; Argentina vs France.

ഗ്രീസ്മാനും എംബാപ്പെയും ഡെംബലയും ജിറൂഡും കാന്റെയും പോഗ്ബയും വറാനെയും ഉംറ്റിറ്റിയും ഉള്‍പ്പടെ ലോകോത്തര താരങ്ങളുമായെത്തുന്ന ഫ്രാന്‍സാണ് കടലാസിലെ കരുത്തര്‍. എന്നാല്‍ ഈ ലോകകപ്പില്‍ ഇതുവരെ ഫ്രാന്‍സിന് തങ്ങളുടെ പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം മെസ്സിയെന്ന ഫുട്‌ബോള്‍ ദൈവത്തിന്റെ കാലുകളില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ടാണ് ഒരിക്കല്‍കൂടി അര്‍ജന്റീനയുടെ കിരീടം ലക്ഷ്യമാക്കിയുള്ള പടപ്പുറപ്പാട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Fifa, World Cup, News, Mosco, Russia, Argentina, France, Leonal Messi, Football Players, FIFA WC 2018; Argentina vs France. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?