മാണിയുടെ രാജ്യസഭ സീറ്റില്‍ നാറി കോണ്‍ഗ്രസ്; പോലീസ് അതിക്രമങ്ങളുടെ പേരില്‍ പിണറായി വിജയനെതിരെ ആഞ്ഞടിച്ച് വെള്ളിയാഴ്ച സഭയിലും പുറത്തും വന്‍ പ്രതിഷേധം അഴിച്ചുവിട്ട് ശ്രദ്ധ തിരിക്കാന്‍ നീക്കം, പോലീസ് അതീവ ജാഗ്രതയില്‍
തിരുവനന്തപുരം: (www.kvartha.com 07.06.2018) ഒഴിവുവന്ന രാജ്യസഭ സീറ്റ് കെ എം മാണിയുടെ കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതിലൂടെ പാര്‍ട്ടിക്കകത്തും പുറത്തും നാറിയിരിക്കുകയാണ്് കോണ്‍ഗ്രസ്. സീറ്റ് വിട്ടുകൊടുക്കാതെ മുതിര്‍ന്ന നേതാവ് പി ജെ കുര്യനും സീറ്റിന് വേണ്ടി യുവനിരയും പിടിവലി കൂട്ടുന്നതിനിടെ കെ എം മാണിക്ക് സീറ്റ് നല്‍കിയത് 'മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയി' എന്ന അവസ്ഥയായിരിക്കുകയാണ്. www.kvartha.com
സംഭവം കൈവിട്ടതോടെ കേരളത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള പദ്ധതിയിലാണ് കോണ്‍ഗ്രസ് നേതൃത്വം. അതേതുടര്‍ന്ന് വെള്ളിയാഴ്ച നിയമസഭ സ്തംഭിപ്പിക്കാനും അതുവഴി ശ്രദ്ധ തിരിച്ചുവിടാനുമാണ് നീക്കം. പോലീസ് അതിക്രമങ്ങളുടെ പേരില്‍ വെള്ളിയാഴ്ച സഭ സ്തംഭിപ്പിക്കാനും ആലുവ എടത്തലയില്‍ പോലീസ് മര്‍ദനത്തിനിരയായ ഉസ്മാനെ ഭാകരവാദിയെന്ന് അധിക്ഷേപിച്ച പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സഭയ്ക്ക് അകത്തും പുറത്തും വന്‍ പ്രതിഷേധം അഴിച്ചുവിട്ട് ശ്രദ്ധ തിരിക്കാനും നീക്കം നടക്കുന്നുണ്ടെന്നാണ് വിവരം. ഇതേകുറിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അതീവ ജാഗ്രതയിലാണ്. www.kvartha.com
www.kvartha.com
സീറ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ചേരിതിരിവുണ്ടാകുന്നത് ഒഴിവാക്കാനും കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് തിരിച്ചുകൊണ്ടുവരാനുമാണ് രാജ്യസഭാ സീറ്റ് നല്‍കി വിട്ടുവീഴ്ച ചെയ്തതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. അതേസമയം മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടയുടെ കടുത്ത നിലപാടിനെ തുടര്‍ന്നാണ് മാണിക്ക് കൊടുക്കാന്‍ ധാരണയായതെന്നും പറയുന്നു. ഏതായാലും കോണ്‍ഗ്രസിന് അകത്ത് ഇക്കാര്യത്തില്‍ വന്‍ പൊട്ടിത്തെറി തന്നെ നടക്കുന്നുണ്ടെന്നാണ് സൂചന. മാണിക്ക് കൊടുക്കാനുള്ള തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, കെ എസ് ശബരീനാഥ്, അനില്‍ അക്കര, വി ടി ബല്‍റാം, റോജി എം ജോണ്‍ തുടങ്ങിയ യുവ എംഎല്‍എമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്.
Keywords: Kerala, Thiruvananthapuram, News, K.M.Mani, Election, Muslim-League, Kerala Congress, Congress, Politics, Police, Assault, Clash, KM Mani's Rajyasabha seat: Clash inside congress

Powered by Info News For You

Comments
Post a Comment