ഇനിയൊരാള്‍ക്കും ഇങ്ങനെയൊരു അനുഭവമുണ്ടാകരുത്; മംഗല്‍പാടി സി.എച്ച്.സി ജീവനക്കാരുടെ മനുഷ്യത്വരഹിതമായ നടപടിയില്‍ വിങ്ങിപ്പൊട്ടി ഗര്‍ഭിണിയായ വീട്ടമ്മയും മകളും
ഉപ്പള: (www.kasargodvartha.com 04.06.2018) ഇനിയൊരാള്‍ക്കും ഇങ്ങനെയൊരു അനുഭവമുണ്ടാകരുത്. മംഗല്‍പാടി സി.എച്ച്.സി ജീവനക്കാരുടെ മനുഷ്യത്വരഹിതമായ നടപടിയില്‍ വിങ്ങിപ്പൊട്ടി ഗര്‍ഭിണിയായ വീട്ടമ്മയും മകളും. മിയാപ്പദവിലെ ജയകുമാറിന്റെ ഭാര്യ സുധ (40)യ്ക്കും പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കുമാണ് മംഗല്‍പാടി സി.എച്ച്.സിയില്‍ വെച്ച് കൈപേറിയ അനുഭവമുണ്ടായത്. കുമ്പളയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വീട്ടമ്മ തങ്ങള്‍ക്കുണ്ടായ ദുരനുഭവം വിവരിച്ചത്.
സംഭവത്തെ കുറിച്ച് വീട്ടമ്മ വിവരിക്കുന്നതിങ്ങനെ:
ഗര്‍ഭാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മെയ് 31നാണ് മംഗല്‍പാടി സി.എച്ച്.സിയിലെത്തിയത്. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി പരിശോധിക്കുകയും രക്തം പരിശോധിക്കാന്‍ ലാബിലേക്കയക്കുകയും ചെയ്തു. പരിശോധന കഴിഞ്ഞ ശേഷം വാര്‍ഡിലേക്ക് മാറ്റി. ഈ സമയം എത്തിയ ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ നിങ്ങളാണോ അവസാനമായി ലേബര്‍ റൂമില്‍ പരിശോധനയ്‌ക്കെത്തിയതെന്നും റൂം വൃത്തികേടായിട്ടുണ്ടെന്നും വൃത്തിയാക്കണമെന്നും പറയുകയായിരുന്നു. എന്നാല്‍ ഏറെ വയ്യാത്തതിനാല്‍ തന്നെക്കൊണ്ടാവില്ലെന്ന് വ്യക്തമാക്കി. ഇതോടെ കൂടെയാരാണ് വന്നിട്ടുള്ളതെന്ന് ചോദിക്കുകയും ഭര്‍ത്താവും മകളുമാണെന്ന് പറഞ്ഞപ്പോള്‍ പ്രായപൂര്‍ത്തിയായ മകളോട് വൃത്തിയാക്കാന്‍ പറയാന്‍ പറഞ്ഞ് കയര്‍ത്തു സംസാരിക്കുകയായിരുന്നു.
നിരവധി ആളുകളുടെ മുമ്പില്‍ വെച്ച് തങ്ങളോട് അപമര്യാദയായി പെരുമാറിയത് ഏറെ വേദനിപ്പിച്ചു. ഇത്രയും ഗുരുതരമായ രോഗികളെയും കൊണ്ട് ഇവിടെ വരുന്നതെന്തിനാണെന്നും വല്ല സ്വകാര്യ ആശുപത്രികളിലും പോയ്ക്കൂടെ എന്നാണ് ജീവനക്കാര്‍ ചോദിച്ചത്. എന്നാല്‍ നിര്‍ധനരായ തങ്ങള്‍ സ്വകാര്യ ആശുപത്രിയില്‍ നല്‍കാനുള്ള പണമില്ലാത്തതിനാലാണ് ഇവിടെ വന്ന് ചികിത്സ തേടുന്നതെന്ന് കണ്ണീരോടെ വീട്ടമ്മ പറഞ്ഞു.
ആശുപത്രി അധികൃതരുടെ നടപിടിയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. വിവിധ രാഷ്ട്രീയ സംഘടനകള്‍ ആശുപത്രിക്കെതിരെ സമരവുമായി രംഗത്തെത്തി കഴിഞ്ഞു. വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. വാര്‍ത്ത സമ്മേളനത്തില്‍ ബഷീര്‍, മുസ്തഫ എന്നിവരും സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Uppala, Mangalpady, House wife's press meet against Community health center
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment