സര്‍ക്കാര്‍ ഉദ്യോഗസ്ഥരേക്കാള്‍ ഭേദം വേശ്യകള്‍; അവര്‍ അവരുടെ ജോലി ചെയ്യുന്നു, പണമുണ്ടാക്കുന്നു, വേദികളില്‍ നൃത്തവും ചെയ്യുന്നു, എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണം എടുക്കും, പണിയെടുക്കില്ല; വിവാദ പ്രസ്താവനയുമായി ബി ജെ പി എം എല്‍ എ

ലക്‌നൗ: (www.kvartha.com 06.06.2018) സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പരിഹസിച്ച് യു പിയിലെ ബി ജെ പി എം എല്‍ എ വിവാദത്തില്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരേക്കാള്‍ ഭേദം വേശ്യകളാണെന്നും അവര്‍ അവരുടെ ജോലി ഭംഗിയായി ചെയ്ത് പണമുണ്ടാക്കുന്നുവെന്നും വേദികളില്‍ നൃത്തം ചെയ്ത് ആളുകളെ സന്തോഷിപ്പിക്കുന്നുവെന്നുമാണ് യുപിയിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്ങ് പറഞ്ഞത്. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണം എടുക്കും, പണിയെടുക്കില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ക്കു മസാല വിളമ്പരുതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍ദേശിച്ചിട്ടും മാറ്റമില്ലാതെ അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയാണ് ബിജെപിയുടെ ജനപ്രതിനിധികള്‍.

'വേശ്യകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേക്കാള്‍ മിടുക്കരാണ്. കുറഞ്ഞത് അവര്‍ അവരുടെ ജോലി ചെയ്യുന്നു, പണമുണ്ടാക്കുന്നു. വേദികളില്‍ നൃത്തവും ചെയ്യും. പക്ഷേ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ പണം എടുക്കും, പക്ഷേ പണിയെടുക്കില്ല. ജോലി പൂര്‍ത്തിയാക്കുമെന്ന് ഒരു ഉറപ്പുമില്ല' എന്നുമായിരുന്നു സുരേന്ദ്ര സിങ് പൊതുയോഗത്തില്‍ പറഞ്ഞത്.

They are better than govt officials, says BJP MLA Surendra Singh, Politics, News, Controversy, Media, Prime Minister, Narendra Modi, Mobile Phone, Controversy, National

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടാല്‍ അവരെ ചെരിപ്പൂരി അടിക്കണം. ആരെങ്കിലും കൈക്കൂലി ആവശ്യപ്പെടുകയാണെങ്കില്‍ അക്കാര്യം രഹസ്യമായി റെക്കോര്‍ഡ് ചെയ്ത് തന്നെ ഏല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ജോലി ചെയ്യാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ തയ്യാറായില്ലെങ്കില്‍ ആദ്യം ഒരു ഇടി കൊടുക്കണം. എന്നിട്ടും തയ്യാറായില്ലെങ്കില്‍ ചെരിപ്പൂരി അടിക്കണം ഇങ്ങനെ പോകുന്നു സിംഗിന്റെ പ്രസ്താവനകള്‍.

പീഡനങ്ങള്‍ വര്‍ധിക്കുന്നതിനു കാരണം മൊബൈല്‍ ഫോണുകള്‍ ആണെന്നും കുട്ടികളെ ചുറ്റിക്കറങ്ങാന്‍ സമ്മതിക്കുന്ന രക്ഷിതാക്കളാണ് ഇതില്‍ കുറ്റക്കാരെന്നും കഴിഞ്ഞദിവസം സുരേന്ദ്ര സിങ് പറഞ്ഞതു വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി രാമന്റെ അവതാരമാണെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ശൂര്‍പ്പണഖയാണെന്നും വിശേഷിപ്പിച്ചും നേരത്തെയും ഇദ്ദേഹം രംഗത്തെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: They are better than govt officials, says BJP MLA Surendra Singh, Politics, News, Controversy, Media, Prime Minister, Narendra Modi, Mobile Phone, Controversy, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?