രാജീവ് ഗാന്ധിയെ വധിച്ച പോലെ മോഡിയെ വധിക്കാനും പദ്ധതിയിട്ടു; കത്തുമായി പൂനെ പോലീസ്; കത്ത് വ്യാജമെന്ന് അറസ്റ്റിലായവര്‍
പൂനെ: (www.kvartha.com 08.06.2018) പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ടുവെന്ന് വെളിപ്പെടുത്തുന്ന കത്തുമായി പൂനെ പോലീസ്. രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ മോഡിയെ വധിക്കാനാണ് പദ്ധതി. കഴിഞ്ഞ ദിവസം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അഞ്ച് പേരില്‍ നിന്നുമാണ് ഈ കത്ത് കണ്ടെടുത്തതെന്നാണ് പോലീസ് ഭാഷ്യം.
ഏപ്രില്‍ 18ന് എഴുതിയ കത്ത് പ്രകാശ് എന്ന വിപ്ലവകാരിക്കാണ് എഴുതിയിരിക്കുന്നത്. ആര്‍ എന്ന അക്ഷരം മാത്രമാണ് കത്തെഴുതിയ ആളുടെ പേരെഴുതുന്നിടത്ത് എഴുതിയിരിക്കുന്നത്.
മോഡിയുടെ ഫാസിസ്റ്റ് ഭരണം ആദിവാസികളുടെ ജീവിതത്തെ തകര്‍ക്കുകയാണെന്ന് കത്തില്‍ പറയുന്നുണ്ട്. ബീഹാറിലും പശ്ചിമ ബംഗാളിലും പരാജയം നേരിട്ടുവെങ്കിലും പതിനഞ്ചോളം സംസ്ഥാനങ്ങള്‍ ബിജെപി സര്‍ക്കാരുണ്ടാക്കി. ഇങ്ങനെ പോയാല്‍ സംഘടനയുടെ ഭാവി എന്താകുമെന്ന് കത്തില്‍ ചോദിക്കുന്നുണ്ട്.
കിഷനും മറ്റ് മുതിര്‍ന്ന വിപ്ലവകാരികളും മോഡി രാജ് അവസാനിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. രാജീവ് ഗാന്ധിയെ വധിച്ച രീതിയിലുള്ള പദ്ധതിയാണ് പ്ലാന്‍ ചെയ്യുന്നത്. ഇതില്‍ പരാജയപ്പെടുന്നത് ആത്മഹത്യയ്ക്ക് തുല്യമാണ്. എന്നാല്‍ പിബി, സി സി എന്നീ പാര്‍ട്ടികള്‍ നമ്മുടെ പദ്ധതി സ്വീകരിക്കുമെന്ന് കരുതുന്നുവെന്നും കത്തില്‍ പറയുന്നു.
മോഡി നടത്തുന്ന റോഡ് ഷോയ്ക്കിടയില്‍ പദ്ധതി നടപ്പിലാക്കുന്നതാണ് നല്ലത്. എല്ലാത്തിലും വലുത് പാര്‍ട്ടിയാണ്. ബാക്കി അടുത്ത കത്തില്‍ എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
അതേസമയം കത്ത് പോലീസ് തന്നെ എഴുതിയതാണെന്നും വ്യാജമാണെന്നും അറസ്റ്റിലായവര്‍ പറയുന്നു. 1991ല്‍ തമിഴ്‌നാട്ടിലെ ശ്രീ പെരുമ്പുതൂരില്‍ വെച്ചാണ് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. ചാവേര്‍ പൊട്ടിത്തെറിച്ച് ഗാന്ധിയെ കൊലപ്പെടുത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു രാജീവ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Rajiv Gandhi, India's sixth prime minister, was killed in 1991 in Sriperambudur, a town in Tamil Nadu, by a suicide bomber. He was scheduled to address an election rally.
Keywords: National, Narendra Modi, Threat

Powered by Info News For You

Comments
Post a Comment