ക്ഷേത്രദര്‍ശനത്തിന് പോവുകയായിരുന്ന വീട്ടമ്മയെ കഴുത്തില്‍ വാള്‍വച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമം; പള്‍സര്‍ ബൈക്കിലെത്തിയ യുവാവിനെ തേടി പോലീസ്
തിരുവനന്തപുരം: (www.kvartha.com 27.06.2018) ക്ഷേത്രദര്‍ശനത്തിന് പോവുകയായിരുന്ന വീട്ടമ്മയെ കഴുത്തില്‍ വാള്‍വച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമം. ചെമ്മരുതി പഞ്ചായത്തിലെ പനയറ പോരിട്ടക്കാവ് ക്ഷേത്രത്തിന് സമീപം ബുധനാഴ്ച പുലര്‍ച്ചെ 5.30 മണിയോടെയായിരുന്നു സംഭവം. പനയറ സ്വദേശിയായ അമ്പതുകാരിക്കുനേരെയാണ് പീഡനശ്രമമുണ്ടായത്.
തനിച്ച് വരികയായിരുന്ന സ്ത്രീയെ ക്ഷേത്രത്തിന് അല്‍പ്പം അകലെവച്ചാണ് ബൈക്കില്‍ ജാക്കറ്റ് ധരിച്ചെത്തിയ യുവാവ് ആക്രമിച്ചത്. ബൈക്ക് വേഗം കുറച്ച് നിര്‍ത്തുന്നത് കണ്ട് ഭയന്നോടിയ വീട്ടമ്മയെ പിന്തുടര്‍ന്നെത്തിയ ഇയാള്‍ കഴുത്തില്‍ വാളുപോലുള്ള ആയുധം വച്ചശേഷം വായ പൊത്തിപ്പിടിച്ച് അതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. ക്ഷേത്രത്തിലേക്കുള്ള റോഡില്‍ വിജനമായ സ്ഥലത്തുവച്ചായിരുന്നു സംഭവം.

തുടര്‍ന്നുനടന്ന പിടിവലിക്കും ഉന്തിനും തള്ളിനുമിടയില്‍ കുതറിഓടിയ വീട്ടമ്മ നിലവിളിച്ച് ബഹളം വെച്ച് ആളെ കൂട്ടി. ഇതോടെ അക്രമി ബൈക്കും ആയുധവും ഉപേക്ഷിച്ച് കടന്നുകളഞ്ഞു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് അയിരൂര്‍ പോലീസെത്തി ബൈക്കും ആയുധവും കസ്റ്റഡിയിലെടുത്തു. നാടകത്തിലും മറ്റും ഉപയോഗിക്കുന്ന വാളാണ് ഇതെന്ന് പോലീസ് പറഞ്ഞു.
കടയ്ക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് ഏതാനും ദിവസം മുമ്പ് മോഷണം പോയ പള്‍സര്‍ ബൈക്കാണ് കസ്റ്റഡിയിലായത്. ഇതില്‍ നിന്നും മോഷ്ടാവാണ് ഇയാളെന്ന് സംശയിക്കുന്നുണ്ടെങ്കിലും വീട്ടമ്മ മാലയോ മറ്റ് ആഭരണങ്ങളോ അണിയാത്തതിനാല്‍ പീഡന ശ്രമമാകാമെന്നും പോലീസ് സംശയിക്കുന്നു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസെത്തി വീട്ടമ്മയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. അക്രമിയെ കണ്ടെത്താന്‍ ശ്രമം തുടര്‍ന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: House wife attempted molestation, Thiruvananthapuram, News, Local-News, House Wife, Custody, Police, Theft, Kerala.

Powered by Info News For You

Comments
Post a Comment