മിനിയുടെ പുതുക്കിയ പതിപ്പുകള്‍ ഇന്ത്യയില്‍

കൊച്ചി:(www.kvartha.com 02/06/2018) പുതിയ മിനി 3ഡോര്‍, 5 ഡോര്‍ ഹാച്ച്, കണ്‍വേര്‍ട്ടബിള്‍ എന്നീ കാറുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 3 ഡോര്‍ കൂപ്പര്‍ എസ്, 3 ഡോര്‍ കൂപ്പര്‍ ഡി, 5 ഡോര്‍ കൂപ്പര്‍ എസ്, കണ്‍വേര്‍ട്ടബിള്‍ കൂപ്പര്‍ എസ് എന്നിവ എല്ലാ ഡീലര്‍ഷിപ്പുകളിലും സിബിയു (കംപ്ലീറ്റ്ലി ബില്റ്റ് അപ്പ്) യൂണിറ്റുകളായി ജൂണ്‍ മുതല്‍ ലഭിക്കും. പുതുക്കിയ മുന്‍വശം, കൂടുതല്‍ പൗരുഷമായ വശങ്ങള്‍, കൂടുതല്‍ സ്പേസ് എന്നിവ കൊണ്ട് മിനിയുടെ തനതായ ഡ്രൈവിങ്ങ് സുഖം അതേപടി നിലനിര്‍ത്തിട്ടാണ് പുതിയ മിനി എത്തിയിരിക്കുന്നത്.

എമറാള്‍ഡ് ഗ്രേ മെറ്റാലിക്, സ്റ്റാര്‍ലിറ്റ് ബ്ലൂ മെറ്റാലിക്, സൊളാറിസ് ഓറഞ്ച് മെറ്റാലിക്ക് എന്നീ മൂന്നു നിറങ്ങളില്‍ മിനി ഹാച്ച്, മിനി കണ്‍വേര്‍ട്ടബിള്‍ എന്നിവ ലഭ്യമാണ്. പോകുന്ന വഴിയുടെ സ്വഭാവത്തിന് അനുസരിച്ച് മാറ്റാന്‍ കഴിയുന്ന ഡ്രൈവിങ്ങ് മോഡുകള്‍ വാഹനത്തിന് കൂടുതല്‍ സ്ഥിരതയും ഡ്രൈവിങ് സുഖവും നല്കുന്നു. ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റത്തില്‍ ക്രൂയിസ് കണ്‍ട്രോള്‍ ഓപ്ഷണല്‍ പാര്‍ക്ക് അസിസ്റ്റന്റ്, റിയര്‍ വ്യൂ ക്യാമറ, ഹെഡ് അപ്പ് ഡിസ്പ്ലേ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

News, Kochi, Kerala, Technology, Business,New Mini cooper introduced in India

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Technology, Business,New Mini  cooper introduced in India


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?