റിയാദിനെ ലക്ഷ്യമാക്കി എത്തിയ രണ്ട് മിസൈലുകള്‍ സൗദി തകര്‍ത്തു

റിയാദ്: (www.kvartha.com 25.06.2018) റിയാദിനെ ലക്ഷ്യമാക്കി പാഞ്ഞടുത്ത രണ്ട് മിസൈലുകള്‍ സൗദി സേന തകര്‍ത്തു. ഞായറാഴ്ചയാണ് സംഭവം. യെമനില്‍ നിന്നും വിമതര്‍ തൊടുത്ത മിസൈലുകള്‍ റിയാദിന് മുകളില്‍ വെച്ചാണ് തകര്‍ത്തത്. രണ്ടിലേറെ സ്‌ഫോടന ശബ്ദങ്ങള്‍ നഗരത്തില്‍ മുഴങ്ങിയതായി നഗരവാസികള്‍ വ്യക്തമാക്കി.

Missile attack

മിസൈല്‍ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് റിപോര്‍ട്ടില്ല. ഹൂതി വിമതരുടെ വാര്‍ത്ത ചാനലായ അല്‍ മസിറയും സംഭവം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. സൗദി പ്രതിരോധ മന്ത്രാലയത്തിന് നേര്‍ക്ക് മിസൈല്‍ ആക്രമണം നടത്തിയെന്നാണ് ഇവരുടെ വാദം. എന്നാല്‍ സൗദി സൈനീക വക്താവ് തുര്‍ക്കി അല്‍ മാലിക്കി ഇക്കാര്യം നിഷേധിച്ചു.

മിസൈല്‍ ആക്രമണങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ സൗദി അറേബ്യ റിയാദിലും കിഴക്കന്‍ പ്രവിശ്യകളിലും പുതിയ സൈറണുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: An AFP journalist heard at least four loud explosions in the Saudi capital, which has been targeted by Houthi missiles in the past.

Keywords: Gulf, Saudi Arabia, Missile attack 






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?