കടിച്ച പാമ്പ് കാലില്‍ നിന്നും പിടിവിട്ടില്ല; കാലിന്റെ മാംസപേശിയില്‍ കുടുങ്ങിയ പാമ്പുമായി കര്‍ഷകന്‍ ആശുപത്രിയിലെത്തി; പാമ്പ് ചത്തു, കര്‍ഷകന്‍ രക്ഷപ്പെട്ടു

പട്‌ന : (www.kvartha.com 11.06.2018) കടിച്ച പാമ്പ് കാലില്‍ നിന്നും പിടിവിട്ടില്ല. കാലിന്റെ മാംസപേശിയില്‍ കുടുങ്ങിയ പാമ്പുമായി കര്‍ഷകന്‍ ആശുപത്രിയിലെത്തി. എന്നാല്‍ പാമ്പ് ചത്തു, കര്‍ഷകന്‍ രക്ഷപ്പെട്ടു. പറമ്പില്‍ പണിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ കര്‍ഷകന്റെ ചവിട്ടു കൊണ്ട പാമ്പ് കാലില്‍ കടിക്കുകയും ചുറ്റിവരിയുകയുമായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.

എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും പാമ്പ് പിടിവിടാതായതോടെ ഭയന്ന കര്‍ഷകന്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ കര്‍ഷകന്റെ കാലില്‍ നിന്ന് പാമ്പിനെ വേര്‍പെടുത്തി.

Man rushes to hospital with snake wrapped around leg, Patna, News, Humor, Farmers, Hospital, Treatment, Doctor, Snake, National

പാമ്പിന്റെ പല്ലുകള്‍ മാംസപേശികള്‍ക്കിടയില്‍ കുടുങ്ങിപ്പോയതാണ് പാമ്പിനെ രക്ഷപെടുത്താന്‍ കഴിയാത്തതെന്ന് ഡോക്ടര്‍ പറഞ്ഞു. പല്ലുകള്‍ ഊരിയെടുക്കാന്‍ പാമ്പ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെയാണ് കര്‍ഷകന്റെ കാലില്‍ പാമ്പ് ചുറ്റിവരിഞ്ഞത്. എന്നാല്‍ കടിച്ച പാമ്പിന് വിഷമില്ലാതിരുന്നത് കര്‍ഷകന് തുണയായി. നീര്‍ക്കോലി വിഭാഗത്തില്‍ പെട്ട പാമ്പാണ് കര്‍ഷകനെ കടിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man rushes to hospital with snake wrapped around leg, Patna, News, Humor, Farmers, Hospital, Treatment, Doctor, Snake, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?