മൂന്നര വയസുകാരന്‍ ബിലാലിന്റെ അപകടമരണത്തില്‍ നടുങ്ങി നാട്; തെറിച്ചുവീണ് ഇലക്ട്രിക് പോസ്റ്റില്‍ തലയിടിച്ചത് മരണകാരണമായി, ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇസ്മാഈലിന് വേണ്ടി പ്രാര്‍ത്ഥനയോടെ നാട്ടുകാരും കുടുംബവും

മൊഗ്രാല്‍: (www.kasargodvartha.com 24.06.2018) മൂന്നര വയസുകാരന്‍ ബിലാലിന്റെ അപകടമരണത്തില്‍ നടുങ്ങി നാട്. അമിത വേഗതയിലെത്തിയ ട്രെയിന്‍ തട്ടി തെറിച്ചുവീണ് ഇലക്ട്രിക് പോസ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് കാരണമായത്. അതേസമയം ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഞ്ചു വയസുകാരന്‍ ഇസ്മാഈലിന് വേണ്ടി പ്രാര്‍ത്ഥനയോടെ കഴിയുകയാണ് നാട്ടുകാരും കുടുംബവും.

മൊഗ്രാല്‍ കൊപ്പളത്ത് ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. അടുത്ത വീട്ടില്‍ പോയ മാതാവിനെ തേടിയിറങ്ങിയ സഹോദരങ്ങളെ അമിതവേഗതയില്‍ വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ കുട്ടികളുടെ തല സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയും ബിലാല്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇസ്മാഈലിനെ ഓടിക്കൂടിയവരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മംഗളൂരുവിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് ഇസ്മാഈലിപ്പോള്‍. കൊപ്പളത്തെ സിദ്ദീഖ് - ആഇശ ദമ്പതികളുടെ മക്കളാണ് ബിലാലും ഇസ്മാഈലും. കുമ്പള പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ബിലാലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related News:
നാടിനെ നടുക്കി വീണ്ടും അപകടം; മാതാവിനെ അന്വേഷിച്ച് റെയില്‍വേ ട്രാക്കിലേക്ക് കയറിയ സഹോദരങ്ങളെ ട്രെയിന്‍ ഇടിച്ചുതെറിപ്പിച്ചു, മൂന്നര വയസുകാരന്‍ മരിച്ചു, അഞ്ചു വയസുകാരന്‍ ഗുരുതരാവസ്ഥയില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Accidental-Death, Top-Headlines, Mogral, Child, Bilal's death; natives shocked
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?