ചെങ്ങന്നൂരിലെ തോല്‍വിക്ക് കാരണം പാര്‍ട്ടിയിലെ ഗ്രൂപ്പ് കളിയെന്ന് സുധീരന്‍; ഗ്രൂപ്പുകാരെ നിലയ്ക്കുനിര്‍ത്തണമെന്നും ആവശ്യം
കൊച്ചി: (www.kvartha.com 01.06.2018) ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ പാര്‍ട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്ത്. ചെങ്ങന്നൂരിലെ തോല്‍വിക്ക് കാരണം പാര്‍ട്ടിയിലെ ഗ്രൂപ്പ് കളിയാണെന്നും ഇത്തരം പ്രവണതകള്‍ക്ക് മാറ്റം വരുത്തണമെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടു. ചെങ്ങന്നൂരിലെ തോല്‍വിക്ക് കാരണം എ, ഐ ഗ്രൂപ്പ് തര്‍ക്കമാണെന്ന ആരോപണം നിലനില്‍ക്കെയാണ് സുധീരന്റെ തുറന്ന് പറച്ചില്‍.
കോണ്‍ഗ്രസിലെ ചില നേതാക്കള്‍ പാര്‍ട്ടിയേക്കാള്‍ ഗ്രൂപ്പ് താത്പര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുകയാണ്. പാര്‍ട്ടി നേതാക്കന്മാരുടെ ഈ ശൈലി മാറ്റേണ്ടത് അത്യാവശ്യമാണ്. ആത്മാര്‍ത്ഥതയും അര്‍ഹതയുമുള്ള സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവഗണിക്കുന്ന സമീപനമാണ് പാര്‍ട്ടി കൈക്കൊള്ളുന്നത്. തങ്ങളുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തവരെ ഗ്രൂപ്പ് മാനേജര്‍മാര്‍ തഴയുകയാണ്. ഇതിന് മാറ്റം വരണം. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കണം. ഗ്രൂപ്പിനേക്കാള്‍ പാര്‍ട്ടിയാണ് പ്രധാനമെന്ന് നേതാക്കള്‍ മനസിലാക്കണം.
പാര്‍ട്ടിയില്ലെങ്കില്‍ ഗ്രൂപ്പില്ല. താന്‍ പറഞ്ഞത് എല്ലാവര്‍ക്കും മനസിലാകുമെന്നും എന്നാല്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഇല്ലെന്നും സുധീരന്‍ വ്യക്തമാക്കി. വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന ചെങ്ങന്നൂരിലേറ്റ തോല്‍വി വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ചെങ്ങന്നൂരിലെ തോല്‍വി അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഈ മാസം പതിനൊന്നിന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി യോഗം ചേരുണ്ട്. പലകാര്യങ്ങളും മാധ്യമങ്ങളോട് പറയാനാവില്ലെന്നും അക്കാര്യങ്ങള്‍ അതത് വേദിയില്‍ പ്രകടിപ്പിക്കുമെന്നുമാണ് സുധീരന്‍ പറഞ്ഞത്. മറ്റ് ചില കോണ്‍ഗ്രസ് നേതാക്കളും തങ്ങളുടെ അതൃപ്തി പ്രകടിപ്പിക്കാന്‍ ഈ വേദി ഉപയോഗിക്കുമെന്നാണ് കരുതുന്നത്. അതേസമയം, ചെങ്ങന്നൂരിലെ തോല്‍വി മുന്നറിയിപ്പാണെന്നും പാര്‍ട്ടി നേതാക്കന്മാര്‍ അവസരവാദികള്‍ക്കും മത സാമുദായിക സംഘടനകള്‍ക്കും പിറകേ പോകുന്നത് നിറുത്തണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sudheeran reacts Chengannur election failed, Kochi, News, Politics, Allegation, Leaders, Congress, V. M.Sudheeran, Warning, Trending, Kerala.
Powered by Info News For You

Comments
Post a Comment