ജയിലില്‍ കഴിയുന്ന കാമുകന് ഹെറോയിന്‍ എത്തിച്ചുനല്‍കിയ കോളജ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍

കൊല്‍ക്കൊത്ത: (www.kvartha.com 13.06.2018) ജയിലില്‍ കഴിയുന്ന കാമുകന് ഹെറോയിന്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ എത്തിച്ചുനല്‍കിയ കോളജ് വിദ്യാര്‍ത്ഥിനിയായ കാമുകി അറസ്റ്റില്‍. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ സുസ്മിത മലാകര്‍ ആണ് കഴിഞ്ഞദിവസം കൊല്‍ക്കൊത്ത ദം ദം സെന്‍ട്രല്‍ കറക്ഷണല്‍ ഹോം അധികൃതരുടെ പിടിയിലായത്. ഇവരുടെ കാമുകന്‍ ഭഗീരഥ് സര്‍ക്കാര്‍ ഒരു കേസില്‍പെട്ട് കഴിഞ്ഞ അഞ്ചു മാസമായി വിചാരണ തടവുകാരനായി കഴിയുകയാണ്.

കഴിഞ്ഞ ദിവസം കാമുകനെ കാണാന്‍ ജയിലില്‍ എത്തിയ സുസ്മിത ടാല്‍കം പൗഡര്‍ നല്‍കുന്നത് അധികൃതര്‍ കാണാനിടയാവുകയും പെണ്‍കുട്ടിയില്‍ നിന്നും പൗഡര്‍ വാങ്ങി പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. അപ്പോഴാണ് അതിനകത്തുണ്ടായിരുന്നത് ഹെറോയിന്‍ ആണെന്ന് അറിയുന്നത്. 200 ഗ്രാം ഹെറോയിന്‍ ആണ് ടിന്നിലുണ്ടായിരുന്നത്. ഇത് രണ്ടാം തവണയാണ് സുസ്മിത ഭഗീരഥിനെ കാണാന്‍ ജയിലില്‍ എത്തുന്നത്. ഇവരെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി.

College student caught supplying heroin to boyfriend in Kolkata jail, Kolkota, News, Crime, Criminal Case, Police, Arrest, Student, National

മയക്കുമരുന്ന് കേസിലും വധശ്രമക്കേസിലും പ്രതിയാണ് ഭഗീരഥ്. എന്നാല്‍ സുസ്മിതയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരാള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതില്‍ ഏറെ ഹെറോയിന്‍ ആണ് ഇവര്‍ ജയിലില്‍ എത്തിച്ചത്. ഇത് സഹതടവുകാര്‍ക്കു കൂടി ഉപയോഗിക്കാനാണെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. അതേസമയം സുസ്മിത മയക്കുമരുന്ന് റാക്കറ്റിന്റെ കണ്ണിയാണോ എന്നും പോലീസ് സംശയിക്കുന്നു.

കഴിഞ്ഞ ദിവസം അലിപോറിലെ സെന്‍ട്രല്‍ കറക്ഷണല്‍ ഹോമിലെ തടവുകാരന് മൊബൈല്‍ ഫോണും ലഹരി മരുന്നും മദ്യവും പണവും എത്തിച്ചുനല്‍കിയ സര്‍ക്കാര്‍ ഡോക്ടര്‍ പിടിയിലായിരുന്നു. ഇയാളില്‍ നിന്ന് 1.45 ലക്ഷം രൂപയും 35 മൊബൈല്‍ ഫോണുകളും രണ്ടുകിലോ കഞ്ചാവും നാലു ലിറ്റര്‍ മദ്യവും ആണ് പിടിച്ചെടുത്തത്. മദ്യവയസ്‌കനായ ഇയാള്‍ മുന്‍പ് സൈന്യത്തില്‍ ഡോക്ടറായിരുന്നു.

സര്‍ക്കാരില്‍ നിന്ന് ശമ്പളമായി മാസംതോറും 90,000 രൂപയും സൈനിക പെന്‍ഷനായി 50,000 രൂപയും ലഭിക്കുന്ന ഡോക്ടറാണ് ഇത്തരമൊരു കുറ്റകൃത്യത്തിന് കൂട്ടുനിന്നത്. ഒരാഴ്ചയ്ക്കുള്ളിലുണ്ടായ ഈ രണ്ട് സംഭവങ്ങളും ബംഗാളിലെ ജയിലുകളുടെ സുരക്ഷയെ കുറിച്ച് ആശങ്കയുളവാക്കുന്നതാണ്.

Keywords: College student caught supplying heroin to boyfriend in Kolkata jail, Kolkota, News, Crime, Criminal Case, Police, Arrest, Student, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?