നിപ്പയെന്ന് സംശയം: മലപ്പുറത്തെ ജനപ്രതിനിധിയും രണ്ടുമക്കളും നിരീക്ഷണത്തില്‍

മലപ്പുറം (www.evisionnews.co): നിപ്പ വൈറസ് ബാധിച്ചെന്ന സംശയത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയംഭരണ ജനപ്രതിനിധിയും രണ്ടു മക്കളും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് ഇവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

എന്നാല്‍ ഐസൊലേറ്റഡ് വാര്‍ഡില്‍ ചികിത്സയിലുള്ള മൂവരുടെയും സ്ഥിതി ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സ്വകാര്യ ആശുപത്രിയില്‍നിന്ന് മണിപ്പാല്‍ വൈറസ് റിസര്‍ച്ച് സെന്ററിലേക്ക് സാമ്പിള്‍ പരിശോധനക്കയച്ചിട്ടുണ്ട്. അവസാനവട്ട റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ പറയാനാവൂവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രോഗബാധ സംശയിക്കുന്നവരെ മന്ത്രി കെ.ടി ജലീല്‍ മെഡിക്കല്‍ കോളജില്‍ സന്ദര്‍ശിച്ചു. നിപ്പ വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയതോടെ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം നേരത്തെ അവസാനിപ്പിച്ചിരുന്നു. പകരം സംവിധാനം ജില്ലാ മെഡിക്കല്‍ ഓഫീസിനോട് അനുബന്ധിച്ചുള്ള ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ഏര്‍പ്പെടുത്തിയതായി ഡി.എം.ഒ ഡോ. വി. ജയശ്രീ അറിയിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?