ആലപ്പുഴയിലെ പിള്ളേര് സൂക്ഷിച്ചോ... ക്ലാസില്‍ കയറാതെ കറങ്ങുന്ന കുട്ടികളെ നിരീക്ഷിക്കാന്‍ ആപ്പുമായി പോലീസ്

ആലപ്പുഴ: (www.kvartha.com 29.06.2018) സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുന്ന കുട്ടികളെ നിരീക്ഷിക്കാന്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ സുരക്ഷാ നിരീക്ഷണ പദ്ധതി . സംസ്ഥാനത്ത് തന്നെ ആദ്യമായാണ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി പോലീസിന്റെ നേതൃത്വത്തില്‍ നിരീക്ഷണ പദ്ധതി ആവിഷ്‌കരിക്കുന്നത്.

സ്‌കൂളില്‍ പോകാതെ കറങ്ങിനടന്ന് മദ്യവും മയക്കുമരുന്നും പോലെയുള്ള ലഹരിവസ്തുക്കള്‍ക്ക് അടിമപ്പെടുകയും കൗമാര പ്രണയചതിക്കുഴികളില്‍ വീഴുകയും ചെയ്യുന്ന വിദ്യാര്‍ഥികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്‍ കിഡ്‌സ് സേഫ് എന്ന പേരില്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

 Kerala Police's mobile app for tracing students skipping schools, Alappuzha, News, Education, Technology, Police, School, Children, Protection, Complaint, Phone call, Parents, Inauguration, Kerala.

ഇത്തരത്തിലുള്ള പരാതികള്‍ ആലപ്പുഴ ജില്ലയില്‍ വര്‍ധിച്ചുവന്നിരുന്നു. ഇതിനൊരു പരിഹാരമാകാനാണ് ആലപ്പുഴയില്‍ പൈലറ്റ് പദ്ധതി നടപ്പാക്കുന്നതെന്നും എസ്.പി പറഞ്ഞു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ - സി.ബി.എസ്.ഇ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ ഹാജര്‍ ബുക്ക് ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്യുന്ന രീതിയിലാണ് പദ്ധതി പ്രവര്‍ത്തനമാരംഭിക്കുക.

ഇതുവഴി മുന്‍കൂട്ടി അനുമതി വാങ്ങാതെ ക്ലാസില്‍ ഹാജരാകാതിരുന്ന കുട്ടികളെക്കുറിച്ചുള്ള വിവരം അപ്പോള്‍ തന്നെ സ്ഥലത്തെ പോലീസ് സ്‌റ്റേഷനില്‍ എത്തുകയും തുടര്‍ന്ന് രക്ഷകര്‍ത്താവിനെ നേരിട്ടോ ഫോണ്‍ മുഖാന്തരമോ വിവരം അറിയിക്കാനുമാകും. കൂടാതെ സൈബര്‍ ക്രൈം ബോധവത്കരണം, ലഹരി വസ്തുക്കള്‍ക്കെതിരെയുള്ള ബോധവത്കരണം, വ്യക്തിത്വ വികസനം, സ്‌കൂള്‍ പരിസരങ്ങളില്‍ മയക്കുമരുന്ന് വിതരണ സാധ്യതകള്‍ തടയുന്നതിനുള്ള പരിശീലനം എന്നിവയും പോലീസിന്റെ കിഡ്‌സ് സേഫ് പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11 മണിക്ക് പുന്നപ്ര അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കും. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പദ്ധതി ഉദ്ഘാടനം ചെയ്യും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala Police's mobile app for tracing students skipping schools, Alappuzha, News, Education, Technology, Police, School, Children, Protection, Complaint, Phone call, Parents, Inauguration, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?