മുംബൈയില്‍ കനത്ത മഴ: ട്രെയിന്‍ -വിമാന സര്‍വീസുകള്‍ തടസപ്പെട്ടു; ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനം അഹമ്മദാബാദിലേക്ക് വഴി തിരിച്ച് വിട്ടു

മുംബൈ: (www.kvartha.com 07.06.2018) മുംബൈയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ട്രെയിന്‍- വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. ഇതോടെ ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനം അഹമ്മദാബാദിലേക്ക് വഴി തിരിച്ചു വിട്ടു. മുംബൈ നഗരത്തിലെ ദാദര്‍, പരേല്‍, കഫ് പരാടെ, ബാന്ദ്ര, അന്ധേരി എന്നിവിടങ്ങളിലെ റോഡ് ഗതാഗതം വെള്ളം നിറഞ്ഞ് പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.

അടുത്ത 24 മണിക്കൂര്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. വൈദ്യുത ബന്ധത്തില്‍ തടസം നേരിട്ടതിനെ തുടര്‍ന്ന് നിരവധി ട്രെയിനുകളാണ് വൈകിയോടുന്നത്. മുബ്രതാന ലൈനിലെ എല്ലാ ട്രെയിനുകളും 15 മിനിട്ട് മുതല്‍ 20 മിനിട്ട് വരെ വൈകിയാണ് ഓടുന്നത്.

Mumbai rains LIVE updates: Heavy rain forecast; Monsoon arrives in Goa, to reach Mumbai in the next 48 hours, Mumbai, News, Train, Flight, Warning, Rain, National

അതേസമയം, മഴ കനത്തിട്ടും മുംബൈ കോര്‍പറേഷന്‍ കാര്യമായ നടപടിയെടുത്തില്ലെന്ന പരാതി ഉയരുന്നതിനിടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ലീവ് റദ്ദാക്കി മുന്‍കരുതല്‍ നടപടികളാരംഭിച്ചതായി ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. ഗോവ, കൊങ്കണ്‍ മേഖലകളില്‍ മണ്‍സൂണ്‍ എത്തിയതിനാല്‍ ഗുജറാത്ത്, തെക്കന്‍ മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ്, ഒഡിഷ എന്നിവിടങ്ങളില്‍ വാരാന്ത്യത്തോടെ ശക്തമായ മഴ പെയ്യുമെന്നാണ് കണക്കു കൂട്ടുന്നത്.

Keywords: Mumbai rains LIVE updates: Heavy rain forecast; Monsoon arrives in Goa, to reach Mumbai in the next 48 hours, Mumbai, News, Train, Flight, Warning, Rain, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?