സിപിഎം ശക്തി കേന്ദ്രത്തിലെ ഊരുവിലക്ക്: കുടുംബം പോലീസ് കാവലില്‍ താമസം തുടങ്ങി
നീലേശ്വരം: (www.kasargodvartha.com 16.06.2018) പാലം നിര്‍മ്മാണത്തിന് സ്ഥലം വിട്ടുകൊടുക്കാത്തതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് ഊരുവിലക്ക് കല്‍പ്പിച്ചതായി ആരോപണമുന്നയിച്ച കുടുംബം പോലീസ് കാവലില്‍ താമസം തുടങ്ങി. സിപിഎം ശക്തി കേന്ദ്രമായ പാലായിലെ രാധയും കുടുംബവുമാണ് പോലീസ് കാവലില്‍ വീട്ടില്‍ താമസം തുടങ്ങിയത്.
കയ്യൂര്‍-ചീമേനി പഞ്ചായത്തിനെയും നീലേശ്വരം നഗരസഭയെയും പരസ്പരം ബന്ധിപ്പിക്കുന്ന പാലായി താങ്കയക്കടവില്‍ പാലം നിര്‍മ്മിക്കാനായി മുഴുവന്‍ ആളുകളും സ്ഥലം വിട്ടുകൊടുത്തെങ്കിലും അംഗണ്‍വാടി വര്‍ക്കറായ രാധയുടെ മകള്‍ ബീനയും സഹോദരിമാരും മാത്രം സ്ഥലംവിട്ടുകൊടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇതിലൂടെ റോഡ് വെട്ടിയതോടെയാണ് സംഭവം വിവാദമായത്.
ഇതോടെ ഈ കുടുംബം ഒറ്റപ്പെട്ട നിലയിലായി.
പിന്നീട് താമസവും മാറി. എന്നാല്‍ വെള്ളിയാഴിച രാവിലെയാണ് നീലേശ്വരം സിഐ വി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തോടൊപ്പം രാധയും മക്കളും പാലായിലെ വീട്ടിലെത്തി താമസം തുടങ്ങിയത്. വനിതാ പോലീസ് ഉള്‍പ്പെടെ ഉള്ള കാവലിലാണ് രാധയും കുടുംബവും കഴിയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, CPM, Neeleswaram, Police, Protect, Family, Natives boycott family in cpm party village; moving on in police protection.

Powered by Info News For You

Comments
Post a Comment