ആശുപത്രി ജീവനക്കാരുടെ ഹോസ്റ്റലില്‍ കയറി ഭാര്യയേയും അമ്മായിയമ്മയേയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ചശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

കൊച്ചി: (www.kvartha.com 12.06.2018) ആശുപത്രി ജീവനക്കാരുടെ ഹോസ്റ്റലില്‍ കയറി ഭാര്യയേയും അമ്മായിയമ്മയേയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ചശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. ചൊവ്വാഴ്ച രാവിലെ കൊച്ചി ഇടപ്പള്ളിയിലാണ് സംഭവം. അമൃത ഇന്‍സ്റ്റിറ്റിയൂട്ടിലെ നഴ്‌സായ ഭാര്യ സന്ധ്യ(35) യെ വെട്ടിയതിനുശേഷം ഭര്‍ത്താവ് മനോജ് മുറിക്കുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.

വെട്ടേറ്റ് സന്ധ്യയുടെ കൈ അറ്റുപോയി. കഴുത്തിനും മുഖത്തും ഗുരുതരമായി വെട്ടേറ്റ സന്ധ്യയെ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സന്ധ്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയിലാണ് മാതാവ് ശാരദ(65) നാരായണനും പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ശാരദയേയും എയിംസില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

 Husband attacks wife, mother-in-law before committing suicide, Kochi, News, Crime, Criminal Case, hospital, Hang Self, Treatment, Police, Kerala

കോതമംഗലം സ്വദേശികളാണ് ശാരദയും സന്ധ്യയും. സന്ധ്യയും ഭര്‍ത്താവും തമ്മില്‍ വഴക്ക് പതിവാണെന്ന് അയല്‍ക്കാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Husband attacks wife, mother-in-law before committing suicide, Kochi, News, Crime, Criminal Case, hospital, Hang Self, Treatment, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?