കര്‍ഷക സമരം അനാവശ്യം, പച്ചക്കറികള്‍ വില്‍ക്കാതിരുന്നാല്‍ നഷ്ടം കര്‍ഷകര്‍ക്ക് തന്നെ: ഹരിയാന മുഖ്യമന്ത്രി

ന്യൂഡല്‍ഹി: (www.kvartha.com 02.06.2018) പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന കര്‍ഷക സമരത്തെ അവഗണിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. കര്‍ഷക സമരം അനാവശ്യമാണെന്നും കര്‍ഷകര്‍ക്ക് ഒരു പ്രശ്‌നമില്ലെന്നും ഖട്ടര്‍ പറയുന്നു.

കര്‍ഷകര്‍ അവരുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കണമെന്നും ഖട്ടര്‍ ആവശ്യപ്പെട്ടു. ഉല്പന്നങ്ങള്‍ വില്‍ക്കാതിരുന്നാല്‍ നഷ്ടമുണ്ടാകുന്നതും കര്‍ഷകര്‍ക്ക് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

ഖട്ടര്‍ മാത്രമല്ല കര്‍ഷക സമരത്തെ തള്ളി പറഞ്ഞത്. മദ്ധ്യപ്രദേശ് കൃഷി മന്ത്രി ബാലകൃഷ്ണ പട്ടിദറും കര്‍ഷക സമരത്തിനെതിരെ പരസ്യ പ്രസ്താവന നടത്തി.

National, Farmers protest, Khattar

ഇന്ന് ജൂണ്‍ രണ്ടായി. എവിടെയാണ് സമരം നടക്കുന്നത്. ഒരു കര്‍ഷകനും സമരത്തില്‍ പങ്കെടുക്കുന്നില്ല. മുഖ്യമന്ത്രി നടപ്പിലാക്കിയ പദ്ധതികളില്‍ അവര്‍ സന്തുഷ്ടരാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് അവര്‍ക്ക് വിശ്വാസമുണ്ടെന്നും പട്ടീദര്‍ പറഞ്ഞു.

കാര്‍ഷീക ഉല്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കണമെന്നും കര്‍ഷീക വായ്പ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട് ഏഴ് കര്‍ഷകര്‍ നടത്തുന്ന സമരത്തോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന സമരമാണിത്. ഏഴ് സംസ്ഥാനങ്ങള്‍ക്കും പച്ചക്കറികളോ പാല്‍ ഉല്പന്നങ്ങളോ നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് കാര്‍ഷീക സംഘടന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Apart from Khattar, Madhya Pradesh Agriculture Minister Balkrishna Patidar also dismissed the issue and claimed that farmers are happy with the State and Central government. "It's 2nd June today. Where is the strike happening? No farmers are participating in the strike. Farmers are happy with the schemes CM has launched for them. They have faith that State and Central government will solve their problems," he said.

Keywords: National, Farmers protest, Khattar




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?