മുന്‍ കോട്ടയം എസ് പി നീനുവിന്റെ ഉമ്മയുടെ അടുത്ത ബന്ധു: കെവിന്റെ കൊലപാതകക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി എ എസ് ഐ ബിജു
കോട്ടയം: (www.kvartha.com 01.06.2018) കെവിന്റെ കൊലപാതകക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി എ.എസ്.ഐ ബിജു. ഏറ്റുമാനൂര്‍ കോടതിയിലാണ് ബിജുവിന്റെ അഭിഭാഷകന്‍ ഈ ആരോപണം ഉന്നയിച്ചത്. കോട്ടയം ജില്ലാ പോലീസ് മേധാവിയായിരുന്ന വി.എം. മുഹമ്മദ് റഫീഖ് പ്രതി സാനു ചാക്കോയുടെ ഉമ്മ രഹ്നയുടെ ഉറ്റ ബന്ധുവാണെന്നാണ് വാദം. ഗാന്ധിനഗര്‍ എഎസ്‌ഐ ബിജുവിന്റെ അഭിഭാഷകനാണ് ഏറ്റുമാനൂര്‍ കോടതിയെ ഇക്കാര്യം അറിയിച്ചത്. കെവിനെ തട്ടിക്കൊണ്ടുപോയവരെ സഹായിച്ചെന്ന പേരിലാണ് എഎസ്‌ഐ ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് ഡ്രൈവര്‍ അജയകുമാറിനെയും അറസ്റ്റ് ചെയ്തിരുന്നു.
കേസില്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടുള്ള ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി തങ്ങളെ കുടുക്കുകയായിരുന്നുവെന്നാണു ബിജുവിന്റെ പരാതി. കെവിന്‍ മരിച്ച സമയത്ത് കോട്ടയം എസ്പിയായിരുന്ന മുഹമ്മദ് റഫീഖ് നീനുവിന്റെ അമ്മയുടെ ബന്ധുവാണ്. അതുകൊണ്ടുതന്നെ എസ്പിക്കു കേസില്‍ നേരിട്ടു ബന്ധമുണ്ടായിരിക്കാമെന്നും അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു.
കെവിന്‍ വധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എ.എസ്.ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്കെതിരെ ഭീഷണിപ്പെടുത്തി കൈക്കൂലിവാങ്ങിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വധക്കേസില്‍ പ്രതിചേര്‍ത്താല്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം. അതേസമയം, തട്ടിക്കൊണ്ടു പോകാന്‍ വന്നവര്‍ക്ക് ഒരു സഹായവും ചെയ്തുകൊടുത്തില്ലെന്നാണ് അജയകുമാറിന്റെയും ബിജുവിന്റെയും മൊഴി.
കേസന്വേഷണത്തില്‍ നേരിട്ടു നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണം മുന്‍ എസ്പിക്കെതിരെ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നു മേയ് 28നു കെവിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ മുഹമ്മദ് റഫീഖിനെ ജില്ലാ പോലീസ് മേധാവിസ്ഥാനത്തുനിന്നു നീക്കിയിരുന്നു. പിന്നാലെ വകുപ്പുതല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു.
കോട്ടയത്ത് പരിപാടി നടക്കുന്നതിനിടെ കെവിനെ തട്ടിക്കൊണ്ട് പോയത് അറിഞ്ഞ മുഖ്യമന്ത്രി ഉടന്‍ തന്നെ കോട്ടയം എസ്.പിയെ ടി.ബിയിലേക്ക് വിളിച്ച് വരുത്തി കെവിനെ കണ്ടെത്തണമെന്ന് നിര്‍ദേശിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. സംഭവത്തില്‍ കോട്ടയം ഡിവൈ.എസ്.പി അന്വേഷണം നടത്തുന്നുണ്ടെന്നാണ് എസ്.പി മുഖ്യമന്ത്രിയെ ധരിപ്പിച്ചത്. എന്നാല്‍ ഇതിന് ശേഷം മാത്രമാണ് അന്വേഷണ ചുമതല ഡിവൈ.എസ്.പിയെ ഏല്‍പ്പിച്ചത്. റഫീഖിന്റെ ഈ നിലപാട് പ്രതികളെ സഹായിക്കാനായിരുന്നെന്ന് സംശയവുമുണ്ട്. ഈ സാഹചര്യത്തില്‍ എ.എസ്.ഐയുടെ ആരോപണം റഫീഖിനെ പ്രതിക്കൂട്ടില്‍ ആക്കിയിരിക്കുകയാണ്.
അതിനിടെ, കേസില്‍ രാഷ്ട്രീയ ഇടപെടലില്ലെന്ന് അന്വേഷണത്തിന്റെ ചുമതലയുള്ള ഐജി വിജയ് സാഖറെ വ്യക്തമാക്കി. നീനുവിന്റെ മൊഴിയെടുക്കും. നീനുവിന്റെ ഉമ്മ രഹ്നയുടെ പങ്കിനെക്കുറിച്ചും വ്യക്തമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊലപാതകം വ്യക്തിപരമായ കാരണത്താലാണ്. ക്വട്ടേഷന്‍ സംഘത്തിന്റെ പങ്കു കണ്ടെത്താനായിട്ടില്ല. മാത്രമല്ല, കെവിനെ കൊലപ്പെടുത്താന്‍ ആയുധം ഉപയോഗിച്ചിരുന്നുവെന്നും ഐജി വ്യക്തമാക്കി.

Keywords: Kevin murder: Former Kottayam SP to face departmental inquiry for misleading CM, Kottayam, News, Trending, Murder case, Crime, Criminal Case, Lawyers, Court, Kerala.
Powered by Info News For You

Comments
Post a Comment