തന്നെ ട്രാപ്പിലാക്കി 'രാജി എഴുതിവാങ്ങിക്കുകയായിരുന്നുവെന്ന്' കുറ്റിക്കോല്‍ പഞ്ചായത്ത് മെമ്പര്‍ സുനീഷ് ജോസഫ്; തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി

കുറ്റിക്കോല്‍: (www.kasargodvartha.com 06.06.2018) മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എ.ടി ജോസഫും, കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ പഞ്ചായത്തംഗം ജോസഫ് പാറത്തട്ടേലും ചേര്‍ന്ന് തന്നെ ട്രാപ്പിലാക്കി 'രാജി എഴുതിവാങ്ങിക്കുകയായിരുന്നുവെന്ന്' കഴിഞ്ഞ ദിവസം രാജിക്കത്ത് നല്‍കിയ കുറ്റിക്കോല്‍ പഞ്ചായത്ത് മെമ്പര്‍ സുനീഷ് ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. തന്റെ രാജി സ്വീകരിക്കരുതെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയതായും സുനീഷ് ജോസഫ് പറഞ്ഞു.

ഇക്കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് സുനീഷ് ജോസഫ് രാജിക്കത്ത് നല്‍കിയത്. ഇത് പഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കുകയും ചെയ്തിരുന്നു. തദ്ദേശ സ്വയംഭരണ നിയമം അനുസരിച്ചുള്ള ഫോമില്‍ ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ് രാജി എഴുതി നല്‍കിയതെന്ന് സുനീഷ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. എന്നാല്‍ താന്‍ നല്‍കിയ രാജിക്കത്ത് പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ളവര്‍ ബിജെപിയുടെ വൈസ് പ്രസിഡണ്ടുമായി ചേര്‍ന്ന് തന്റെ രാജിക്കത്ത് അവധിയിലുള്ള പഞ്ചായത്ത് സെക്രട്ടറിയെ വീട്ടില്‍ ചെന്ന് ഏല്‍പിക്കുകയായിരുന്നുവെന്ന് സുനീഷ് ജോസഫ് ആരോപിച്ചു.

Kuttikol, Kasaragod, Kerala, News, Press meet, Complaint, BJP, LDF, Congress, Kuttikkol Panchayat Member on his Resignation.

താന്‍ ഇവരുടെ ട്രാപ്പില്‍ പെടുകയായിരുന്നുവെന്നും തന്നെ നിര്‍ബന്ധിച്ച് രാജി എഴുതിവാങ്ങിക്കുകയായിരുന്നുവെന്നും സുനീഷ് ജോസഫ് ആരോപിക്കുന്നു. സിപിഎം ഭരിച്ചുകൊണ്ടിരുന്ന കുറ്റിക്കോല്‍ പഞ്ചായത്തില്‍ യുഡിഎഫിലെ അഞ്ചംഗങ്ങളും ബിജെപിയുടെ മൂന്ന് അംഗങ്ങളും ചേര്‍ന്നാണ് സ്വതന്ത്രനായ സുനീഷ് ജോസഫിന്റെ പിന്തുണയോടെ പഞ്ചായത്ത് ഭരിച്ചുകൊണ്ടിരുന്നത്. പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ബിജെപിയെയും സുനീഷ് പിന്തുണച്ചിരുന്നു. ഇതിനിടയില്‍ വാര്‍ഡില്‍ തന്നെ വിജയിപ്പിച്ച കമ്മിറ്റിയുമായി ആലോചിക്കാതെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ബിജെപിക്കു വേണ്ടി രാജി വെച്ചിരുന്നുവെന്ന് സുനീഷ് പറഞ്ഞു. ഇക്കാര്യത്തില്‍ പല ഭാഗത്തു നിന്നും വിമര്‍ശനവും സമ്മര്‍ദവും ഉണ്ടായതിനെ തുടര്‍ന്നാണ് രാജി നല്‍കാന്‍ തീരുമാനിച്ചതെന്ന് സുനീഷ് വ്യക്തമാക്കി.

ഇതിനു തൊട്ടുപിന്നാലെയാണ് ബിജെപിയുടെ വൈസ് പ്രസിഡണ്ടുമായി ചേര്‍ന്ന് തന്റെ രാജിക്കത്ത് സെക്രട്ടറിയെ ഏല്‍പിച്ചതായി അറിഞ്ഞത്. ഇത് അറിഞ്ഞ ഉടനെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയായിരുന്നു. തന്റെ അറിവോടെയല്ല രാജിക്കത്ത് നല്‍കിയതെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. പഞ്ചായത്ത് നിയമം അനുസരിച്ച് ചട്ടപ്രകാരം തന്നെയാണ് രാജിക്കത്ത് നല്‍കിയതിനാലാണ് ഇത് സ്വീകരിച്ചതെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളത്. രാജിക്കാര്യത്തില്‍ പരാതി ഉന്നയിച്ചതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാദം കേള്‍ക്കുന്നതിനായി വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുനീഷ് ജോസഫ് പറഞ്ഞു. അങ്ങനെയെങ്കില്‍ രാജി നല്‍കുമ്പോള്‍ ഉണ്ടായിരുന്ന ഗസറ്റഡ് ഓഫീസറുടെ നിലപാടായിരിക്കും നിര്‍ണായകമാകുക. താന്‍ എല്‍ഡിഎഫിനെ സഹായിക്കുമെന്നുള്ള സംശയമായിരിക്കാം അനുനയത്തില്‍ രാജിക്കത്ത് എഴുതി വാങ്ങിയതെന്ന് കരുതുന്നതായി സുനീഷ് പറഞ്ഞു. വീണ്ടും ഇലക്ഷന്‍ നടന്നാല്‍ രണ്ടാം സ്ഥാനത്തുള്ള ബിജെപി വിജയിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ കുറ്റിക്കോല്‍ പഞ്ചായത്ത് ഭരണം ഇപ്പോഴുള്ള സഖ്യം തന്നെ തുടര്‍ന്നു പോകും.

പ്രസിഡണ്ട് സ്ഥാനത്തേക്ക് ബിജെപിയുടെ പിന്തുണ സ്വീകരിച്ചതിലും വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ബിജെപിയെ പിന്തുണച്ചതിന്റെ പേരിലും നാല് കോണ്‍ഗ്രസ് അംഗങ്ങളെ നേരത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. പഞ്ചായത്തംഗമെന്ന നിലയില്‍ കേരളത്തില്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുകൊണ്ടുവരാത്ത ഏക പഞ്ചായത്തംഗം താനായിരിക്കുമെന്നും സുനീഷ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kuttikol, Kasaragod, Kerala, News, Press meet, Complaint, BJP, LDF, Congress, Kuttikkol Panchayat Member on his Resignation.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?