രാഷ്ട്രപതി ഭവനില്‍ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം

ന്യൂഡല്‍ഹി: (www.kvartha.com 08.06.2018) രാഷ്ട്രപതി ഭവനില്‍ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് കണ്ടെടുത്ത മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. പ്രസിഡന്റ്‌സ് സെക്രട്ടേറിയേറ്റിലെ ജീവനക്കാരനായ ത്രിലോക് ചന്ദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

 Man’s body found from Rashtrapati Bhavan’s locked room, News, New Delhi, Dead Body, Police, National

അടഞ്ഞു കിടന്ന മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ മേലധികാരികളെ വിവരമറിയിക്കുകയും അവര്‍ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി വ്യാഴാഴ്ച രാത്രി മുറിയുടെ വാതില്‍ തകര്‍ത്ത് അകത്തുകയറി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മാത്രമെ മരണകാരണം വ്യക്തമാവുകയുള്ളു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man’s body found from Rashtrapati Bhavan’s locked room, News, New Delhi, Dead Body, Police, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?