എം എം ഹസനെ ബലികൊടുത്ത് രമേശിനെയും ഉമ്മന്‍ ചാണ്ടിയെയും രക്ഷിക്കാന്‍ നീക്കം

തിരുവനന്തപുരം: (www.kvartha.com 02.06.2018) ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പേരില്‍ കോണ്‍ഗ്രസ് കേരളഘടകത്തില്‍ തുടങ്ങിയ പോരിന്റെ ഉന്നം കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മാറ്റുന്ന അഴിച്ചുപണിയിലേക്ക് ഇപ്പോഴത്തെ പൊട്ടിത്തെറി എത്തില്ലെന്നാണ് വിവരം. രമേശ് വോട്ടറായ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ വീടുള്‍പ്പെടുന്ന ചെന്നിത്തല പഞ്ചായത്തില്‍ മാത്രമല്ല ബൂത്തില്‍ പോലും എല്‍ഡിഎഫിനാണ് ഭൂരിപക്ഷം. അത് മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ ഇടതു നേതാക്കള്‍ പ്രതികരണങ്ങളില്‍ എടുത്തു പറയുകയും ചെയ്തിരുന്നു.

ചെങ്ങന്നൂരില്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും ഭാഗത്തു നിന്ന് വേണ്ടത്ര ചിട്ടയായ പ്രവര്‍ത്തനം ഉണ്ടായില്ലെന്ന് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ ആരോപിക്കുകയും ചെയ്തു. അതും ഫലത്തില്‍ യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ ചെന്നിത്തലയ്‌ക്കെതിരായ വിമര്‍ശനമാണ്. എന്നാല്‍ അതെല്ലാം പിന്നിലേക്ക് തള്ളി ഹസന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്കും മുന്നണിക്കും ചെങ്ങന്നൂരില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെന്നു വരുത്താനാണ് ശ്രമം. മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ തുടങ്ങിവച്ച പരസ്യവിമര്‍ശനത്തിന്റെ ഉന്നവും ഹസനാണ്. ഹസനെ യുഡിഎഫ് കണ്‍വീനറാക്കണം എന്ന നിര്‍ദേശവും നിലവിലുണ്ടെങ്കിലും അദ്ദേഹം പാര്‍ട്ടിയെ നയിച്ചപ്പോള്‍ ഉപതെരഞ്ഞെടുപ്പ് തോറ്റെങ്കില്‍ മുന്നണിയെ നയിക്കാന്‍ ഏല്‍പ്പിക്കുന്നതെങ്ങനെ എന്ന് വരുത്താനാണ് നീക്കം.

 Thiruvananthapuram, Kerala, News, M.M Hassan, Politics, LDF, Ramesh Chennithala, Congress, Is M M Hassan only responsible for Chengannur defeat?.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതുള്‍പ്പെടെ ഉമ്മന്‍ ചാണ്ടിയാണ്. മണ്ഡലത്തില്‍ നിന്നു മാറാതെ നിന്ന് പ്രചാരണതന്ത്രങ്ങള്‍ക്കു നേതൃത്വം കൊടുത്തതില്‍ പ്രധാനിയും അദ്ദേഹം തന്നെ. എന്നാല്‍ തെരഞ്ഞെടുപ്പിനു മുമ്പേ എഐസിസി ജനറല്‍ സെക്രട്ടറിയാക്കിയ അദ്ദേഹത്തെ സുരക്ഷിതനാക്കിയാണ് വിമര്‍ശനങ്ങള്‍ എന്നതും ശ്രദ്ധേയമാണ്.

എന്നാല്‍ ഹസനെ ഏകപക്ഷീയമായി വേട്ടയാടുന്നത് ശരിയല്ലെന്ന ചിന്ത ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളില്‍ സജീവമായിട്ടുണ്ട്. കേരളത്തില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ വിജയം ഭരണമുന്നണിക്കാണ് മിക്കവാറും ലഭിക്കാറുള്ളത് എന്നതും ചെങ്ങന്നൂര്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് എന്നതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി സി വിഷ്ണുനാഥ് നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ട് ഇത്തവണ ഡി വിജയകുമാര്‍ നേടിയതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, M.M Hassan, Politics, LDF, Ramesh Chennithala, Congress, Is M M Hassan only responsible for Chengannur defeat?.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?