മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്‌പോണ്‍സര്‍ ചെയ്തത് മദ്യക്കമ്പനി; പുരസ്‌കാരം നിരസിച്ച് ഈജിപ്ത് ഗോള്‍കീപ്പര്‍
മോസ്‌കോ: (www.kvartha.com 18.06.2018) സൂപ്പര്‍ താരം മുഹമ്മദ് സലാഹില്ലാതെ ആദ്യ മത്സരത്തിനിറങ്ങിയ ഈജിപ്ത് അവസാനമിനിറ്റില്‍ വഴങ്ങിയ ഏകഗോളിനാണ് ശക്തരായ ഉറുഗ്വേയ്ക്ക് മുന്നില്‍ മുട്ടുമടക്കിയത്. തകര്‍പ്പന്‍ സേവുകളുമായി മത്സരത്തിലുടനീളം നിറഞ്ഞുകളിച്ച ഈജിപ്തിന്റെ ഗോള്‍കീപ്പര്‍ മുഹമ്മദ് എല്‍ഷെനാവിയായിരുന്നു മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ അമേരിക്കന്‍ ബിയര്‍ കമ്പനിയാണ് സമ്മാനം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് എന്നറിഞ്ഞതോടെ എല്‍ഷെനാവി പുരസ്‌കാരം നിരസിക്കുകയായിരുന്നു.
അമേരിക്കന്‍ ബിയര്‍ കമ്പനിയായ ബഡ്വൈസറാണ് പുരസ്‌കാരം സ്‌പോണ്‍സര്‍ ചെയ്തത്. മതപരമായ കാരണത്തെ തുടര്‍ന്നാണ് പുരസ്‌കാരം നിരസിച്ചതെന്ന് ഈജിപ്ത് ടീം അറിയിച്ചു.
മദ്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഒരു സമ്മാനവും ടീമംഗങ്ങളാരും സ്വീകരിക്കില്ലെന്ന് ഈജിപത് ടീം ഡയറക്ടര്‍ ഇഹാബ് ലെഹത പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, Russia, Egypt, Man of the match, Liquor Company, Egypt goalkeeper declines Budweiser-sponsored ‘Man of the Match’ trophy at World Cup

Powered by Info News For You

Comments
Post a Comment