അധികാരത്തില്‍ ഇരിക്കെ പ്രസവിക്കുന്ന പ്രധാനമന്ത്രിയെന്നനിലയില്‍ ജസീന്താ ആര്‍ഡേണ്‍ ചരിത്രത്തിലേക്ക്
ഓക് ലന്റ്: (www.kvartha.com 21.06.2018) അധികാരത്തില്‍ ഇരിക്കെ പ്രസവിക്കുന്ന പ്രധാനമന്ത്രിയെന്നനിലയില്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്താ ആര്‍ഡേണ്‍ ചരിത്രത്തിലേക്ക്. 37 കാരിയായ ജസീന്താ ഓക് ലാന്റിലെ ആശുപത്രിയില്‍ വെച്ച് വ്യാഴാഴ്ച രാവിലെയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഡോക്ടര്‍മാര്‍ പറഞ്ഞതിലും നാലു ദിവസം മുമ്പ് തന്നെ ജസീന്താ പ്രസവിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
ലോകചരിത്രത്തില്‍ അധികാരത്തില്‍ ഇരിക്കെ പ്രസവിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് ഇപ്പോള്‍ ജസീന്ത. മുന്‍ ന്യൂസിലന്റ് പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്കും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളും ജസീന്തയ്ക്ക് ആശംസ അര്‍പ്പിച്ചിട്ടുണ്ട്.
ലോകത്ത് അധികാരത്തില്‍ ഇരിക്കുമ്പോള്‍ പ്രസവിക്കുന്ന രണ്ടാമത്തെ വനിതയായിട്ട് ഇതോടെ ജസീന്ത മാറി. പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയാണ് ഇക്കാര്യത്തില്‍ ജസീന്തയുടെ മുന്‍ഗാമി. 1990 ല്‍ ബേനസീര്‍ അധികാരത്തില്‍ ഇരിക്കെയാണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
പുതിയ മാതാപിതാക്കള്‍ എന്ന നിലയില്‍ ഇത് ഏറെ വൈകാരികമാണ്. എന്നാല്‍ അതിനേക്കാള്‍ ഉടനീളമുള്ള അനേകര്‍ പങ്കുവെയ്ക്കുന്ന ദയയും ആശംസകളും അതിനേക്കാള്‍ സന്തോഷിപ്പിക്കുന്നുവെന്ന് പ്രസവശേഷം ജസീന്ത ട്വിറ്ററില്‍ കുറിച്ചു. പ്രസവത്തിനും പരിചരണങ്ങള്‍ക്കുമായി ആറാഴ്ച അവധി എടുത്തിരിക്കുന്ന ജസീന്ത ഇപ്പോള്‍ ഭരണകാര്യങ്ങള്‍ ഉപപ്രധാനമന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്‌സിന് നല്‍കിയിരിക്കുകയാണ്. എന്നിരുന്നാലും ക്യാബിനറ്റ് പേപ്പറുകളും മറ്റും നോക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
1856 ന് ശേഷം ന്യൂസിലാന്‍ഡ് കണ്ട ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ ജസീന്ത കഴിഞ്ഞ ഒക്‌ടോബറിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജനുവരിയിലാണ് താനും പങ്കാളി ക്ലാര്‍ക്ക് ഗേഫോര്‍ഡും മാതാപിതാക്കളാകാന്‍ പോകുന്നുവെന്നകാര്യം അറിയിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Jacinda Ardern baby: New Zealand PM gives birth to girl, Prime Minister, News, Politics, Doctor, Baby, Parents, Twitter, World.

Powered by Info News For You

Comments
Post a Comment