കോണ്‍ഗ്രസിന്റെ പോക്ക് നാശത്തിലേക്ക്, ഇപ്പോഴത്തെ തീരുമാനങ്ങളുടെ ഗുണഭോക്താവ് ബി ജെ പി; വി എം സുധീരന്‍ യു ഡി എഫ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി

തിരുവനന്തപുരം: (www.kvartha.com 08.06.2018) കെ.എം.മാണി യു.ഡി.എഫിലേക്ക് തിരിച്ചുവന്നത് സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹം വന്ന രീതി ശരിയായില്ലെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. കോണ്‍ഗ്രസിന്റെ പോക്ക് നാശത്തിലേക്കാണെന്നും ഇപ്പോഴത്തെ തീരുമാനങ്ങളുടെ ഗുണഭോക്താവ് ബി.ജെ.പി മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇടവേളയ്ക്ക് ശേഷം മാണി പങ്കെടുത്ത മുന്നണി യോഗത്തില്‍ നിന്നും പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്നണിയെ ശക്തിപ്പെടുത്താനാണ് കെ.എം.മാണിയെ തിരിച്ചെടുത്തതെന്നാണ് വിശദീകരണം. എന്നാല്‍ മുന്നണിയിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടി തകരുമ്പോള്‍ എങ്ങനെയാണ് മുന്നണി ശക്തിപ്പെടുകയെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ഇപ്പോഴത്തെ തീരുമാനത്തില്‍ സുതാര്യതയില്ല. ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഒരു പോലെ സ്വീകാര്യമായ തീരുമാനമാണ് വേണ്ടത്.

Kerala: Congress allots Rajya Sabha seat to ex-ally KC-M; ex-KPCC chief terms decision 'suicidal', Thiruvananthapuram, News, Politics, Congress, Controversy, Rajya Sabha Election, Trending, Kerala

എന്നാല്‍ ചില നേതാക്കന്മാര്‍ ഏകപക്ഷീയമായാണ് തീരുമാനമെടുക്കുന്നത്. ഇക്കാര്യത്തിലെ തന്റെ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുകയാണെന്നും സുധീരന്‍ അറിയിച്ചു. ഇപ്പോഴത്തെ തീരുമാനം ബി.ജെ.പിയെ ശക്തിപ്പെടുത്താന്‍ മാത്രമേ ഉപയോഗിക്കൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരുന്നുവെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, തീരുമാനത്തില്‍ പ്രതിഷേധിച്ച് കൊണ്ട് യു.ഡി.എഫ് യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala: Congress allots Rajya Sabha seat to ex-ally KC-M; ex-KPCC chief terms decision 'suicidal', Thiruvananthapuram, News, Politics, Congress, Controversy, Rajya Sabha Election, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?