മൂന്ന് ടയറുകളും പഞ്ചറായ കാറ് പോലെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ: പി ചിദംബരം

ന്യൂഡല്‍ഹി: (www.kvartha.com 04.06.2018) പെട്രോള്‍ വില വര്‍ദ്ധനവിലും മറ്റ് വിഷയങ്ങളിലും നരേന്ദ്ര മോഡി സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം. താനെയില്‍ മഹാരാഷ്ട്ര കോണ്‍ഗ്രസിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വകാര്യ നിക്ഷേപം, സ്വകാര്യ ഉപഭോഗം, കയറ്റുമതി, സര്‍ക്കാര്‍ ധനവ്യയം എന്നിവയാണ് ഒരു സമ്പദ് വ്യവസ്ഥയുടെ നാല് വളര്‍ച്ച എഞ്ചിനുകള്‍. ഇത് ഒരു കാറിന്റെ നാല് ടയറുകള്‍ക്ക് സമാനമാണ്. ഇതില്‍ ഒന്നോ രണ്ടോ പഞ്ചറായാല്‍ കാറിന്റെ വേഗത കുറയും. എന്നാലിവിടെ, മൂന്ന് ടയറുകളും പഞ്ചറാണ്- ചിദംബരം പറഞ്ഞു.

National, P Chidambaram

സര്‍ക്കാരിന്റെ ധനവ്യയം നടക്കുന്നത് ആരോഗ്യമേഖലയിലും മറ്റ് ചില സൗകര്യങ്ങളിലുമായി ചുരുങ്ങിയെന്നും ചിദംബരം പറഞ്ഞു. ഈ ധനവ്യയത്തിനുള്ള പണം ആര്‍ജ്ജിക്കാന്‍ സര്‍ക്കാര്‍ പെട്രോളിന്റേയും ഡീസലിന്റേയും എല്‍ പി ജിയുടേയും നികുതി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം നികുതികളിലൂടെ പണം പിടുങ്ങി സര്‍ക്കാര്‍ ജനങ്ങളെ പിഴിയുകയാണെന്നും ചിദംബരം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Chidambaram also criticised the government for introducing a "five-slab" Goods and Services Tax (GST) regime.

Keywords: National, P Chidambaram 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?