കല്യാണ ഹാളില്‍ സെക്യൂരിറ്റിയില്ല; ഹാളിലെത്തുന്നവര്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് റോഡരികില്‍, ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്, പോലീസ്‌ നടപടി കൈകൊള്ളുന്നില്ലെന്ന് ആക്ഷേപം

ഉപ്പള: (www.kasargodvartha.com 25.06.2018) കല്യാണ ഹാളില്‍ സെക്യൂരിറ്റിയില്ലാത്തതിനെ തുടര്‍ന്ന് ഹാളിലെത്തുന്നവര്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് റോഡരികില്‍. ഇത് ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ആംബുലന്‍സടക്കം നിരവധി വാഹനങ്ങളാണ് ഇതുമൂലം കുടുങ്ങിക്കിടക്കുന്നത്. ഉപ്പള ഹനഫി ബസാറിന് സമീപത്തെ മരിക്കെ പ്ലാസ ഹാളിലാണ് സെക്യൂരിറ്റിയില്ലാത്തതിനെ തുടര്‍ന്ന് ഹാളിലെത്തുന്നവര്‍ റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോകുന്നത്.

ഇതുമൂലം വന്‍ ഗതാഗതക്കുരുക്കുണ്ടാവുകയും ആംബുലന്‍സടക്കം ഏറെ നേരം റോഡില്‍ കുടുങ്ങിക്കിടക്കുകയുമാണ് ചെയ്യുന്നത്. ഞായറാഴ്ചയുണ്ടാ ഗതാഗതക്കുരുക്കില്‍ ഹൃദയാഘാതം സംഭവിച്ച രോഗിയെയും കൊണ്ട് പോവുകയായിരുന്ന ആംബലുന്‍സ് മണിക്കൂറുകളോളമാണ് ഇവിടെ കുടുങ്ങിയത്. സംഭവം സംബന്ധിച്ച് പോലീസില്‍ പല തവണ പരാതി ബോധിപ്പിച്ചെങ്കിലും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

ഹാളിനകത്ത് പാര്‍ക്കിംഗിനായി സൗകര്യമുണ്ട്. എന്നാല്‍ വാഹനം നിയന്ത്രിക്കാന്‍ സെക്യൂരിറ്റിയില്ലാത്തതിനാല്‍ റോഡരികില്‍ നിര്‍ത്തി ഹാളിനകത്ത് കയറുകയാണ് ചെയ്യുന്നത്. ഹാളിനു വേണ്ടി വന്‍ തുകകള്‍ വാങ്ങുമ്പോഴും ഹാളിലേക്ക് ഒരു സെക്യൂരിറ്റിയെ നിയമിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uppala, Police, Traffic-block, Ambulance, No security for hall; Vehicles parked in Road side, Traffic block in Uppala
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?