നിയന്ത്രണം വിട്ട കാര്‍ ബൈക്കുകളും കാറുകളും സ്വകാര്യാശുപത്രിയുടെ മോട്ടോര്‍ പമ്പും തകര്‍ത്തു
കാഞ്ഞങ്ങാട്:(www.kasargodvartha.com 16/06/2018) യാത്രക്കിടയില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട രണ്ട് കാറുകളെയും ബൈക്കിനെയും ഇടിച്ച ശേഷം തൊട്ടടുത്ത സ്വകാര്യാശുപത്രിയുടെ മോട്ടര്‍ പമ്പും തകര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെ അതിഞ്ഞാല്‍ കേരള ആശുപത്രിയിലെ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചാണ് അപകടം.
കാസര്‍കോട് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുകയായിരുന്ന കെ എല്‍ 60 സി 4686 നമ്പര്‍ കാറാണ് അപകടം വിതച്ചത്. ആറങ്ങാടിയിലെ നിസാറിന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 60 കെ 6804 ആള്‍ട്ടോ കാര്‍, അതിഞ്ഞാലിലെ റഫീക്കിന്റെ കെ എല്‍ 60 ജെ 2449 നമ്പര്‍ ഐ 20 കാര്‍, ആറങ്ങാടിയിലെ പടിഞ്ഞാറന്‍ ഹസന്റെ കെ എല്‍ 60 ജെ 6335 നമ്പര്‍ ബൈക്കിനും, കെ എല്‍ 60 ഇ 5688 ബൈക്കുമാണ് ഇടിച്ചു തകര്‍ത്തത്.
പിന്നീട് ആശുപത്രിയുടെ പുറത്ത് സ്ഥാപിച്ച മോട്ടര്‍ പമ്പിന് ഇടിച്ച് കേടുവരുത്തിയ കാര്‍ തൊട്ടടുത്ത മതിലിനിടിച്ച് നില്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് ആശുപത്രിക്ക് അകത്തു നിന്നും സെക്യൂരിറ്റി ജീവനക്കാരനും ആശുപത്രി ജീവനക്കാരനും ഓടിയെത്തി. അപകടം വരുത്തിയ കാര്‍ ഡ്രൈവറെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഇയാള്‍ പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു.
ഈ സമയത്ത് ആശുപത്രിക്ക് മുന്നില്‍ രോഗികളും വഴി യാത്രക്കാരും കുറവായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. അപകടത്തില്‍പ്പെട്ട ബൈക്കിനും കാറിനും മൊത്തം 5ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പറയുന്നു. സംഭവമറിഞ്ഞ് ഹൊസ്ദുര്‍ഗ് എസ്‌ഐ വിഷ്ണു പ്രസാദും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, Kerala, Accident, Car, Hospital, Investigation,control Losted car hits cars bikes and private hospital motor pump

Powered by Info News For You

Comments
Post a Comment