ഡല്‍ഹിയില്‍ വര്‍ഗീയ സംഘര്‍ഷം: അഞ്ച് പേര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: (www.kvartha.com 12.06.2018) രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ഡല്‍ഹിയിലെ സംഘം പാര്‍ക്ക് ഏരിയയില്‍ ഞായറാഴ്ച രാത്രിയാണ് സംഘര്‍ഷമുണ്ടായത്. രണ്ട് സമുദായത്തിലെ രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലേയ്ക്ക് നയിച്ചത്.
വഴക്കിനിടയില്‍ രണ്ട് കുടുംബാംഗങ്ങളും വീടുകള്‍ വിട്ട് റോഡിലിറങ്ങിയതോടെ ചില സാമൂഹ്യദ്രോഹികള്‍ സാഹചര്യം ചൂഷണം ചെയ്യുകയായിരുന്നു. രണ്ട് കൂട്ടരും പരസ്പരം കല്ലും കുപ്പികളും എറിഞ്ഞു. ചില സ്വകാര്യ വാഹനങ്ങളും അഗ്‌നിക്കിരയാക്കി. പോലീസ് സ്ഥലത്തെത്തിയതോടെയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായത്.
രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഏതാണ്ട് ഇരുനൂറോളം പോലീസുകാര്‍ സ്ഥലത്തെത്തി. സിസിടിവി ക്യാമറകളുടെ സഹായത്തോടെ അക്രമികളെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന് മുന്‍പും സംഘം പാര്‍ക്കില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2016 ഫെബ്രുവരി 2നുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. മുസ്ലീം സമുദായത്തിലെ പയ്യന്‍ ഹിന്ദു വാല്മീകി സമുദായത്തിലെ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതിനായിരുന്നു അന്ന് സംഘര്‍ഷം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Police force led by DCP Aslam Khan, two ACPs and area SHO reached the spot and managed to calm down the two families. Local MLA Akhilesh Tripathi and municipal councilor Rinku Mathur also visited the place and intervened.
Keywords: National, Delhi, Communal Clash

Powered by Info News For You

Comments
Post a Comment