ഇസ്ലാം വിരുദ്ധ ട്വീറ്റ്; പ്രമുഖ ഇന്ത്യന്‍ ഷെഫ് അതുല്‍ കൊച്ചാറിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നു

ദുബൈ: (www.kvartha.com 12.06.2018)  ഇസ്ലാം വിരുദ്ധ ട്വീറ്റ് നടത്തിയ സംഭവത്തില്‍ മാപ്പ് പറഞ്ഞുവെങ്കിലും പ്രമുഖ ഇന്ത്യന്‍ ഷെഫ് അതുല്‍ കൊച്ചാറിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജെ ഡബ്ല്യു മാരിയോറ്റ് മര്‍ക്വിസ് ഹോട്ടലിലെ ഇന്ത്യന്‍ റെസ്റ്റോറന്റായ റംഗ് മഹലിലെ ഹെഡ് ഷെഫ് ആണ് അതുല്‍ കൊച്ചാര്‍. ക്വാട്ടിക്കോ എപ്പിസോഡില്‍ ബോളീവുഡ് നടി പ്രിയങ്ക ചോപ്ര ഹിന്ദു ദേശീയവാദികളെ തീവ്രവാദിയാക്കിയെന്ന് ആരോപണം ശക്തമാകുന്നതിനിടയിലായിരുന്നു കൊച്ചാര്‍ ഇസ്ലാം വിരുദ്ധ ട്വീറ്റ് നടത്തിയത്.

Gulf, UAE, Atul Kochchar

ഹിന്ദുക്കളുടെ വികാരം നിങ്ങള്‍ മാനിക്കുന്നില്ല. കഴിഞ്ഞ 2000 വര്‍ഷമായി ഇസ്ലാം നിങ്ങളെ ഭീകരവാദിയാക്കിക്കൊണ്ടിരിക്കുകയാണ്. ലജ്ജ തോന്നുന്നുവെന്നാണ് കൊച്ചാര്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ ട്വീറ്റ് വിവാദമായതോടെ ഇദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞു.

ഞാനെന്റെ ട്വീറ്റിനെ ന്യായീകരിക്കുന്നില്ല. ഇസ്ലാം ആവീര്‍ഭവിക്കുന്നത് 1400 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. എന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. ഞാന്‍ ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നു. ഞാന്‍ ഇസ്ലാമോഫോബിക് അല്ല. എന്റെ അഭിപ്രായപ്രകടനത്തില്‍ ഞാന്‍ ഖേദിക്കുന്നുവെന്നും കൊച്ചാര്‍ ട്വീറ്റ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: "There is no justification for my tweet ... I fully recognise my inaccuracies that Islam was founded round 1400 years ago and I sincerely apologise. I am not Islamophobic, I deeply regret my comments that have offended many."

Keywords: Gulf, UAE, Atul Kochchar


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?