കുന്നത്തുകളത്തില്‍ പൂട്ടുന്നതിനു മുമ്പ് ചിലരുടെ പണം നല്‍കിയതായി സൂചന, പണം നല്‍കിയത് അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും

കോട്ടയം:(www.kvartha.com 24/06/2018) കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കാരാപ്പുഴ കുന്നത്തുകളത്തില്‍ വിശ്വനാഥന്‍ സ്ഥാപനം അടച്ചു പൂട്ടുന്നതിനു മുമ്പ് ചിലര്‍ക്കു പണം നല്കിയതായി സൂചന. അടുത്ത ബന്ധുക്കളില്‍ നിന്നും ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ നിന്നും വാങ്ങിയ പണമാണ് രണ്ടു മാസം മുമ്പ് അദ്ദേഹം തിരികെ നല്കിയതായി സൂചന ലഭിച്ചിരിക്കുന്നത്. വര്‍ഷങ്ങളുടെ മുന്‍ ഒരുക്കത്തിനൊടുവിലാണു വിശ്വനാഥന്‍ കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കിയതും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതും. രണ്ടു മാസം മുമ്പ് വിശ്വനാഥന്‍ ധനകാര്യ സ്ഥാപനവും മറ്റൊരു സ്ഥാപനവുമായി ബന്ധപ്പെട്ടുണ്ടായ കേസ് വിധിയായിരുന്നു. ഇതില്‍ വിശ്വനാഥന് അനകൂലമായിട്ടാണു വിധിയുണ്ടായത്. ഇങ്ങനെ ലഭിച്ച കോട്ടയം നഗരത്തിലുള്ള സ്ഥലം ഇദ്ദേഹം രക്തബന്ധമുള്ള ഒരാളുടെ ബന്ധുവിന്റെ പേരിലേക്കു മാറ്റി നല്കിയിരുന്നു.

ഈ വ്യക്തിയ്ക്കു വിദേശത്ത് വ്യവസായ സ്ഥാപനങ്ങളുണ്ടെന്നും പറയപ്പെടുന്നു. നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്നതിനു വേണ്ടിയാണു ഇങ്ങനെ ചെയ്തതെന്നും ആരോപണമുണ്ട്. കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലുള്ള ജ്വല്ലറികളില്‍ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടോയെന്നു തുറന്നു പരിശോധിച്ചാല്‍ മാത്രമേ വ്യക്തമാകൂ. തിങ്കളാഴ്ച രാത്രിയില്‍ ജീവനക്കാര്‍ കട അടച്ചു പോകുമ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്നുവെന്നു പറയുന്നു. തുടര്‍ന്നു രാത്രിയില്‍ കട തുറന്നു സ്വര്‍ണാഭരണങ്ങളുമായി കടന്നുകളഞ്ഞോയെന്നും ഇനി പരിശോധിക്കേണ്ടതുണ്ട്. ഇതിനായി കോടതി റിസീവറെ നിയമിച്ചതിനുശേഷമേ വാല്യുവേഷന്‍ നടക്കുകയുള്ളു. തുക നല്‍കാനുള്ളവരുടെയും കണക്കുകള്‍ പരിശോധിക്കേണ്ടതായിട്ടുണ്ട്. ഇതിനായി ആറുമാസം കാലതാമസം വേണ്ടിവരുമെന്ന് വിശ്വനാഥന്റെ അഭിഭാഷകന്‍ പറയുന്നത്.

News, Kottayam, Kerala, Court,Kunnathukalathil group paid money for relatives and friend

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Court,Kunnathukalathil group paid money for relatives and friend


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?